ഏറ്റവും കുറഞ്ഞത് ഇവനോടെങ്കിലും തന്റെ ഗർവ്വ് കാട്ടാൻ ഇനി തനിക്കാവില്ല.തന്റെ ഹൃദയം കട്ട കള്ളനാണിവൻ.
“ടാ… ഇവിടെ വാടാ… നീയധികം കൊഞ്ചല്ലേ… വന്നിത് കഴിക്ക്… “
ഗൗരവത്തിലാണ് പറഞ്ഞതെങ്കിലും, പറഞ്ഞ് കഴിഞ്ഞപ്പഴേക്കും അവൾ ചിരിച്ചു പോയി.
തനിക്കിതിനൊന്നും അർഹതയില്ലെന്ന മട്ടിൽ മുരളി വന്ന് കസേരയിലിരുന്നു. തൊട്ടടുത്ത കസേരയിൽ യമുനയുമിരുന്നു.
മുരളി നോക്കുമ്പോ ഒരു പ്ലേറ്റേ ഉള്ളൂ.. അതിൽ നാലഞ്ച് ഇഡലി ഇട്ടിട്ടുണ്ട്.
യമുന അതിലേക്ക് സാമ്പാറൊഴിച്ചു. അതിന്റെ കൊതിയൂറുന്ന ഗന്ധത്തിനപ്പുറം, യമുനയുടെ ദേഹത്ത് നിന്ന് പ്രസരിക്കുന്ന ചന്ദനഗന്ധമാണ് മുരളിയുടെ ഹൃദയത്തിൽ തറച്ചത്.
“കഴിക്കെടാ…”
സ്നേഹത്തോടെ അവൾ പറഞ്ഞു.
മുരളി ഒരു ഇഡലിയെടുത്ത് സാമ്പാറിൽ മുക്കി ഒരു കടി കടിച്ചു.
യമുന അവന്റെ തുടക്കൊരടി…
“ഇങ്ങിനെയാണോടാ ഇഡലി കഴിക്കുന്നേ…?
അതെല്ലാം കൂട്ടിക്കുഴക്ക്… എന്നിട്ട് വാരിക്കഴിക്ക്…”
മുരളി വേഗം ഇഡലിയെല്ലാം കൂടി സാമ്പാറിൽ കൂട്ടിക്കുഴച്ചു.എന്നിട്ട് പതിയെ തിന്നാൻ തുടങ്ങി. അവളടുത്തിരിക്കുന്നത് കൊണ്ട് അവന് നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു.
“തമ്പുരാട്ടി..കഴിക്കുന്നില്ലേ… ?”
അവൻ പതിയെ ചോദിച്ചു.
തിളങ്ങുന്ന കണ്ണുകൾ കൊണ്ടവൾ അവനെ നോക്കി.
ആ ചോദ്യം അവൾക്ക് ശരിക്കും ഇഷ്ടമായി.
ഇതൊന്നും തനിക്ക് ശീലമില്ലാത്തതാണ്.തന്റെ നമ്പൂരിയെ വരെ താനിങ്ങനെ അടുത്തിരുത്തി ഊട്ടിയിട്ടില്ല.
തമ്പുരാട്ടി കഴിച്ചോന്ന് ഇതുവരെ തന്നോടാരും ചോദിച്ചിട്ടുമില്ല.
“എനിക്ക് വേണ്ടെടാ… നീ കഴിക്ക്… “