പിന്നെ എപ്പോഴാണ് താനത് വേണ്ടെന്ന് വെച്ചത്… ?
“തമ്പുരാട്ടീ… “
മുരളിയുടെ വിളികേട്ട് ഞെട്ടിക്കൊണ്ടവൾ ചിന്തയിൽ നിന്നുണർന്നു.
“ആ… വാടാ… ഇത് കഴിക്ക്… നിനക്ക് വേണ്ടി പ്രത്യേകം ഉണ്ടാക്കിയതാ..”
മേശയിൽ നിരത്തിയ പാത്രത്തിന്റെ അടപ്പ് തുറന്ന് അവൾ ഇഡലി പ്ലേറ്റിലേക്കെടുത്തിട്ടു. ഒരു ഗ്ലാസിലേക്ക് ചായയും ഒഴിച്ചു.
മുരളിക്കിതൊന്നും താങ്ങാനായില്ല. ഇതിൽ ഭേദം തന്നെയങ്ങ് കൊല്ലുന്നതായിരുന്നു. തന്റെ മുന്നിൽ തമ്പുരാട്ടി ചെറുതാകുന്നത് അവന് അസ്വസ്ഥതയാണ് ഉണ്ടാക്കിയത്. തന്നെ അടിമയെപ്പോലെ ചവിട്ടിയരക്കുന്ന തമ്പുരാട്ടിയെ കാണാനാണ് അവനിപ്പോ ഇഷ്ടം.
“എന്താടാ… വേണ്ടേ നിനക്ക്… ?”
അവന്റെ പരുങ്ങൽ കണ്ട് യമുന ചോദിച്ചു.
“അത്…തമ്പുരാട്ടീ… ഇങ്ങിനെയൊന്നും..എന്നോട് പറയരുത്..
എന്നോട് കൽപ്പിച്ചാ മതി… ആജ്ഞാപിച്ചാ മതി… ഞാനൊരു കീഴാളനല്ലേ തമ്പുരാട്ടീ…?
ഇവിടെ മോഷ്ടിക്കാൻ വന്ന കള്ളനല്ലേ..?
എന്നോടിങ്ങനെ….”
മുരളിയുടെ വിഷമം യമുനക്ക് മനസിലായി.
താനും ഒരു മനുഷ്യനോടിത് വരെ സൗമ്യമായി സംസാരിച്ചിട്ടില്ല. അഹങ്കാരത്തോടെയും, അധികാരത്തോടെയും മാത്രമേ ഇത് വരെ എല്ലാവരോടും സംസാരിച്ചിട്ടുള്ളൂ. അതാവണം കോലോത്തെ തമ്പുരാട്ടിയുടെ സ്വഭാവം എന്നാണ് തന്നെ പഠിപ്പിച്ചതും. അതിനൊരു സുഖവുമുണ്ടായിരുന്നു.
എന്നാൽ, തന്റെ പകുതി മാത്രം പ്രായമുള്ള ഇവനോട് ആ അധികാരം കാട്ടാൻ തനിക്കാവുന്നില്ല. അഹങ്കാരത്തോടെയുള്ള പെരുമാറ്റത്തേക്കാൾ സൗമ്യമായ പെരുമാറ്റമാണ് തനിക്കൊന്നുകൂടി സുഖം നൽകുന്നതെന്നും യമുനയറിഞ്ഞു.