യമുനത്തമ്പുരാട്ടി പണിക്കാരെയിട്ട് ചാടിക്കുന്നതും, അവർ തൊഴുകയ്യോടെ മറുപടി പറയുന്നതും മുരളി മുകൾ നിലയിലെ ജനലിലൂടെ കണ്ടു.
“സൗദാമിനീ… എണ്ണിത്തീർന്നില്ലേ ഇത് വരെ…”
തേങ്ങയെണ്ണുകയായിരുന്ന സ്ത്രീക്ക് നേരെ യമുനചാടുന്നതും മുരളി കണ്ടു.
“ഇപ്പത്തീരും തമ്പ്രാട്ടീ…”
“ഉം… വേഗം എണ്ണിത്തീർക്ക്… “
അത് പറഞ്ഞ് യമുന എന്തോ പ്രതീക്ഷിച്ചത് പോലെ മുകളിലേക്ക് നോക്കി.
പാതി തുറന്ന ജനൽ പാളിക്കടുത്ത് മുരളിയുടെ മുഖമവൾ കണ്ടു. അവനെ കണ്ട് അവൾ മനോഹരമായൊന്ന് പുഞ്ചിരിച്ചു.
അവൻ വിരലുയർത്തി സൂപ്പർ എന്നാംഗ്യം കാട്ടി.
അവൾക്ക് സന്തോഷമായി.
“നീലാണ്ടാ… ഇത് തീരാതെ ഇന്ന് പോവാമെന്ന് നീ കരുതണ്ട… ഇത് മുഴുവൻ പൊതിക്കാതെ ഈ പടിപ്പുരയുടെ പുറത്തേക്ക് നീ കടക്കില്ല…”
നീലാണ്ടന് കർശനമായ കൽപന കൊടുത്ത് വീണ്ടുമവൾ മുകളിലേക്ക് നോക്കി മുരളിയെ ചിരിച്ച് കാണിച്ചു.
ഇതൊരു പച്ചപ്പാവം തമ്പുരാട്ടിയാണെന്ന് മുരളിക്ക് മനസിലായി. പുറംപൂച്ച് മാത്രമേയുള്ളൂ..
മുരളി ഒരു ഫ്ലൈയിംഗ് കിസ് യമുനക്ക് എറിഞ്ഞ് കൊടുത്തു.
അവളത് പിടിച്ചെടുത്ത് ബ്ലൗസിനുള്ളിലേക്ക് തിരുകുന്നത് കണ്ട മുരളിക്ക് തോന്നിയത്,അധകാരമുള്ളൊരു തമ്പുരാട്ടിയായിരുന്നില്ലെങ്കിൽ,
ഇവരൊരു പച്ചപ്പൈങ്കിളി പെണ്ണാകുമായിരുന്നു എന്നാണ്.അധികാരത്തിന്റെ എല്ലാ കെട്ട് പൂട്ടിൽ നിന്നും അവരെ പുറത്ത് കൊണ്ട് വരണം. വെറുമൊരു പെണ്ണാക്കി അവളെ മാറ്റണം. നൽകാൻ പറ്റുന്ന എല്ലാ സന്തോഷവും അവർക്ക് നൽകണം.
യമുന പിന്നെയും പണിക്കാരോട് എന്തൊക്കെയോ ആജ്ഞാസ്വരത്തിൽ പറഞ്ഞ് അവിടെത്തന്നെ നിന്നു. ഓരോന്ന് പറയുമ്പഴും അവൾ ഇടക്കിടെ മുകളിലേക്ക് നോക്കും.എന്നിട്ട് മുരളിയെ നോക്കി ചിരിക്കും. ഇടക്ക് നാവ് പുറത്തേക്കിട്ട് ചുണ്ട് നക്കും. കണ്ണിറുക്കും.