പക്ഷേ,,, പക്ഷേ.,,, അത് വേണ്ട…
തമ്പുരാട്ടിയൊരു പാവമാണ്.. ഇല്ലത്തെ കീഴ് വഴക്കങ്ങളാണ് അവരെ ക്രൂരയും, ദുഷ്ടയുമാക്കിയത്.
ഇല്ലത്തെ അധികാരിക്ക് തന്റേടവും, അഹങ്കാരവും ഒരലങ്കാരമാണ്..
അതില്ലെങ്കിൽ പിന്നെന്ത് തമ്പുരാട്ടി… തന്റെ തമ്പുരാട്ടിക്ക് ചേരുന്നതും ആ ഭാവമാണ്.
അതാണ് തനിക്കിഷ്ടവും.
ഒരടിമയെപ്പോലെ തമ്പുരാട്ടി തന്നെ കാൽക്കീഴിലിട്ട് ചവിട്ടിയരക്കുന്നതാണ് തനിക്കിഷ്ടം.
പക്ഷേ, തമ്പുരാട്ടിക്കിപ്പോ ആ യജമാന മനോഭാവമില്ല.
തന്റെ മുന്നിലെത്തുമ്പോൾ മഞ്ഞ്കണം പോലെ അലിയുകയാണ് തമ്പുരാട്ടി.
സ്നേഹവും, വാൽസല്യവും,ആനന്ദവും, പിന്നെ കാമവും വഴിഞ്ഞൊഴുകുകയാണ് തമ്പുരാട്ടിയുടെ സുന്ദരമായ മുഖത്ത്.
ആ തമ്പുരാട്ടിയെ താൻ ചതിക്കില്ല.
എത്രകാലം വേണേലും തമ്പുരാട്ടിയുടെ അടിമയായി താൻ കഴിയും. തമ്പുരാട്ടി പറയുന്നത് വരെ…
താഴേ മുറ്റത്ത് എന്തോ ബഹളം കേട്ട പോലെ മുരളിക്ക് തോന്നി. അവന് ചെറിയൊരു പേടിതോന്നി.തന്നെ അകത്ത് കയറ്റി ഒളിപ്പിച്ചത് തമ്പുരാനറിഞ്ഞോ… ?
അവൻ ശബ്ദം കേൾക്കുന്ന ഭാഗത്തെ ജനൽ പാളി പതിയെ തുറന്ന് പുറത്തേക്ക് നോക്കി.
അവിടെയൊരാൾ കൂട്ടിയിട്ട തേങ്ങാ പൊതിക്കുന്നു. ഒരു സ്ത്രീ പൊതിച്ചിട്ട തേങ്ങ എണ്ണി മാറ്റിയിടുന്നു.
“നിന്നോട് എത്രവട്ടം പറയണം നീലാണ്ടാ തേങ്ങ പൊതിക്കാൻ….?
ഈ മുളപൊട്ടിയതെല്ലാം ഇനി എന്ത് ചെയ്യും… ?
പറഞ്ഞാൽ നേരത്തിന് വരാൻ പറ്റിയില്ലേൽ വേണ്ടതെന്താണെന്ന് എനിക്കറിയാം…”
“ അത്… തമ്പുരാട്ടീ… കൊച്ചിന് സുഖമില്ലാതെ…”
“അതൊന്നും എനിക്കറിയണ്ട… പറഞ്ഞാൽ അനുസരിക്കാൻ പഠിക്കണം… അനുസരിപ്പിക്കാൻ എനിക്കറിയാം…””