പക്ഷേ, ഈ കള്ളന്റെ മുൻപിൽ താൻ അലിഞ്ഞ് പോവുകയാണ്. തന്റെ എല്ലാ അധികാരവും ഇവന്റെ മുൻപിൽ അടിയറവ് വെച്ച് ആ കാൽകീഴിൽ കിടക്കാനാണ് തനിക്കിഷ്ടം.
എന്നാൽ ഇവൻ അടുക്കുന്നില്ല. അടുപ്പിക്കാൻ തനിക്കറിയാം.
തന്റെ മുഖത്തിന് നേരെ നീളുന്നത് തമ്പുരാട്ടിയുടെ കയ്യാണെന്നും, ആ കയ്യിൽ സാമ്പാറ് കൂട്ടിക്കുഴച്ച ഇഡലിയാണെന്നും അറിഞ്ഞപ്പഴേക്കും, മുരളി അറിയാതെ വാ തുറന്നിരുന്നു.
നിറഞ്ഞ കണ്ണുകളോടെയാണവൻ വായിൽ കിട്ടിയ ഇഡലി കഴിച്ചത്. തമ്പുരാട്ടിയാണ് തനിക്ക് വാരിത്തന്നത്. അത് തന്നോടുള്ള ഇഷ്ടം കൊണ്ട് തന്നെയാണ്.
അവർ എന്തെല്ലാമോ തന്നിൽ നിന്ന് ആഗ്രഹിക്കുന്നുണ്ട്. ഇനിയവരെ നിരാശപ്പെടുത്തിക്കൂടാ… അവരുടെ ഇഷ്ടത്തിനൊത്ത് നിൽക്കണം.
മരണ ശിക്ഷ കിട്ടേണ്ടിയിരുന്ന തെറ്റാണ് താൻ ചെയ്തത്. അത് നിരുപാധികം പൊറുത്ത് തന്നെ ഈ മുറിയിൽ കയറ്റിക്കിടത്തണമെങ്കിൽ തമ്പുരാട്ടിക്ക് നല്ലൊരു മനസുണ്ട്..അതിനി വിഷമിപ്പിച്ച് കൂടാ…
. മുരളി, യമുനയുടെ മുഖത്തേക്ക് നോക്കിച്ചിരിച്ചു.
“ഇനി ഞാൻ കഴിച്ചോളാം തമ്പുരാട്ടി… “
അവൻ സന്തോഷത്തോടെ വാരിക്കഴിക്കാൻ തുടങ്ങി.
അതേ പ്ലേറ്റിൽ നിന്ന് തന്നെ യമുനയുംകഴിച്ചു.ഇടക്ക് മുരളി ചായ ഗ്ലാസെടുത്ത് ഒരു കവിൾ കുടിച്ച് ഗ്ലാസ് താഴേ വെച്ചതും,യമുന ആ ഗ്ലാസെടുത്ത് തന്റെ ചുണ്ടോട് ചേർത്ത് അതിൽ ബാക്കിയുണ്ടായിരുന്ന ചായ കുടിച്ച് തീർത്തു.
ഇപ്പോൾ അവളനുഭവിക്കുന്ന ആനന്ദം അവനെ അറിയിക്കാൻ പറ്റുന്നില്ലല്ലോ എന്നതായിരുന്നു അവളുടെ സങ്കടം. അവൾക്കിത് ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ നിമിഷമായിരുന്നു.