2024===============================
സ്റ്റെല്ലയും ജോണും ലീനയെ പിടിക്കാനായി അവരുടെ കോട്ടയിലേക്ക് വണ്ടി പറപ്പിക്കുകയാണ്…
ജോൺ : ലീന നമ്മളെ കുടുക്കാനുള്ള ഒരു ട്രാപ് കരുതിയിട്ടായിരിക്കും നമ്മളെ അങ്ങോട്ട് അവൾ ലീഡ് ചെയുന്നത്… So be careful stella….
സ്റ്റെല്ല : ഇനി ഒരിക്കൽ കൂടെ ഞാൻ തോറ്റുപോവില്ല ജോൺ.. ഇനി അവൾ ചെയ്ത തെറ്റിനെല്ലാം അവൾ അനുഭവക്കേണ്ട സമയമാണ്…
സ്റ്റെല്ല എല്ലാം മനസിൽ ഉറപ്പിച്ച പോലെ ആയിരുന്നു അവളുടെ സംസാരം അത് മനസിലാക്കിയ ജോൺ പിന്നെ അതിനെ പറ്റിയൊന്നും ഒന്നും മിണ്ടാൻ നിന്നില്ല…
സ്റ്റെല്ല നീ എന്തിനാ ഇത്രയും സ്റ്റുഡിയോസ് ഉണ്ടായിരുന്നിട്ട് പണിക്കരുടെ സ്റ്റുഡിയോ ഇതിനു വേണ്ടി തിരഞ്ഞെടുത്തത്… ആരതിയെ തന്നെ ഇന്റർവ്യൂ ചെയുന്ന ആളായി വേണമെന്ന് നീ വാശിയും പിടിച്ചു അതെന്തിനാ…
ജോൺ പെട്ടന്ന് വിഷയം മാറ്റി കൊണ്ടു ചോദിച്ചു
അതിനു ലീന മറുപടി പറഞ്ഞത് അല്പം ഇടറുന്ന ശബ്ദത്തോടെയാണ്
അന്ന് പബ്ബിൽ നിന്നു രക്ഷ പെട്ട ഞാൻ പതിയെ ആരോഗ്യം വീണ്ടെടുത്ത് കേസ് വീണ്ടും അന്വേഷിക്കാൻ തുടങ്ങി… അപ്പോളാണ് എന്നെ തേടി ആ ജേർണലിസ്റ്റ് എത്തുന്നത്… അഭിരാമിയും അവളുടെ അമ്മ വീണയും.. Investigation ജേർണലിസ്റ്റ് ആയിരുന്നു അവർ 2 പേരും.. യാക്കൂസ ഗാങ്ങിലേക്കുള്ള സൂചനകളും തുമ്പും എനിക്ക് തന്നത് അവർ ആണ്….വീണയുടെ ഇളയ മകൾ ആണ് ആരതി……
ജോൺ പെട്ടന്ന് തന്നെ ഇത് കേട്ടതും sudden ബ്രേക്ക് ചവിട്ടി വണ്ടി നിർത്തി…