“ഓഹ് മതി… ധാരാളം”
“സ്കാന്നർ…”
“നമ്പരാ… നോട്ട് ചെയ്തോ”
ആതിര അവളുടെ നമ്പർ അവനു പറഞ്ഞു കൊടുത്തു. 500 ഗൂഗിൾ പേ ചെയ്ത് അവൻ കാറിലേക്ക് തിരികെ പോകുമ്പോൾ അവളുടെ കണ്ണുകൾ അവനെ തന്നെ പിന്തുടർന്നു.
വർഷങ്ങൾക്ക് ശേഷം പഴയ കാമുകനെ കണ്ടുമുട്ടിയ വിമ്മിഷ്ടത്തിൽ അന്നത്തെ ചെക്കിങ് മതിയാക്കി ആതിര സ്റ്റേഷനിലേക്ക് തിരിച്ചു.
കാറിലേക്ക് കയറി മൊബൈൽ നോക്കിയപ്പോ അഭിനയുടെ മെസ്സേജ് കണ്ട് ഓപ്പൺ ചെയ്തപ്പോൾ അവൾ രഞ്ജിതയുടെ നമ്പർ അയച്ചിരിക്കുന്നു. വേഗം തന്നെ അവൻ ആ നമ്പറിലേക്ക് ഡയൽ ചെയ്തു.
ലൈബ്രറിയിൽ നിന്നെടുത്ത ബുക്കിലേക്ക് കണ്ണ് നട്ട് ബെഡിൽ കിടക്കുകയാണ് രഞ്ജിത. പരിചയമില്ലാത്ത നമ്പറിൽ നിന്നും വന്ന കാൾ അറ്റൻഡ് ചെയ്ത് രഞ്ജിത മൊബൈൽ ചെവിയിലേക്ക് അടുപ്പിച്ചു.
“ഹലോ… ആരാണ്?”
“അമ്മാ….”
നിയാസിന്റെ ശബ്ദം അവൾ ഞൊടിയിടയിൽ മനസ്സിലാക്കിയെടുത്തു. അവളുടെ മനസ്സിലേക്ക് തണുപ്പുള്ള കുളിർമഴ പെയ്തുകൊണ്ടിരുന്നു.
“മോനെ… സുഖമാണോടാ…?”
“മ്മ്മ്… അമ്മക്കോ?”
“സുഖം… ഇപ്പോഴാണോ മോന് അമ്മയെ ഓർമ വന്നത്?”
“അയ്യോ അല്ല… എന്നും ഓർക്കാറുണ്ട് ഞാൻ. ഒന്ന് വിളിക്കാൻ നമ്പർ ഇല്ലായിരുന്നു.”
“ഇപ്പോ എവിടുന്നു കിട്ടി നമ്പർ?”
“അഭിയോട് ചോദിച്ചു.”
“വീട്ടിലാണോടാ? ഫുഡ് ഒക്കെ കഴിച്ചോ നീ?”
“വീട്ടിലേക്ക് പോവാ… പോയിട്ട് വേണം എന്തെങ്കിലും ഉണ്ടാക്കാൻ…”
“എന്നാ മോനൊരു കാര്യം ചെയ്യ്. ഇങ്ങോട്ട് വാ. ഇന്ന് ഭക്ഷണം ഇവിടുന്ന് കഴിക്കാം.”