സിനി വഴക്ക് പറഞ്ഞിട്ടാണ് രണ്ട് പേരെയും അവന്റെ മേലെ നിന്ന് ഇറക്കിയതും ഭക്ഷണം കഴിപ്പിച്ചതും.
“നീ കഴിച്ചോ?”
മക്കൾക്ക് ഭക്ഷണം വാരികൊടുക്കുന്നതിനിടയിൽ സിനി അഫ്സലിനോട് ചോദിച്ചു.
“ഇല്ല. അവര് കഴിക്കട്ടെ. നമുക്ക് ഒരുമിച്ച് കഴിക്കാം”
മക്കൾക്ക് ഭക്ഷണം കൊടുത്തു കഴിഞ്ഞു സുനിയും അഫ്സലും കഴിക്കാൻ ഇരുന്നു. അഫ്സൽ അടുത്തുള്ള ഓരോ നിമിഷവും സിനിയുടെ ഉള്ള് തുടിച്ചുകൊണ്ടിരുന്നു.
ഭക്ഷണം കഴിച്ചു എണീറ്റ അഫ്സൽ സിനിയുടെ ഫോണിൽ ഗെയിം കളിക്കുന്ന മക്കളുടെ അടുത്തു വന്നു
“ഞാനും ഉണ്ട് ഗെയിം കളിക്കാൻ”
“എന്നാ അമ്മയും വാ… നമുക്ക് ടീം ആയി കളിക്കാം..”
നന്ദൂട്ടി ഗെയിം കളിക്കാൻ സിനിയെയും ക്ഷണിച്ചു
“ഞാനില്ല… മാമനും പിള്ളേരും കൂടെയങ്ങു കളിച്ചാൽ മതി.”
“വാടി ഒന്ന്. മക്കളുടെ ആഗ്രഹം അല്ലെ”
അഫ്സൽ നിർബന്ധിച്ചപ്പോൾ അവളും അവരുടെ കൂടെ കളിക്കാൻ കൂടി. സിനിയും നന്ദുവും ഒരു ടീമും അഫ്സലും ശ്രീകുട്ടിയും മറ്റൊരു ടീമും ആയി അവർ ലുഡോ കളിക്കാൻ ഇരുന്നു.
“പിന്നൊരു കാര്യം… തോൽക്കുന്നവർ ജയിക്കുന്നവർക്ക് ഓരോ ഉമ്മ കൊടുക്കണം. കേട്ടല്ലോ…”
“ആഹ്ഹ്.. ഓക്കേ… സെറ്റ്…”
പിള്ളേർ രണ്ടും ഒരേ സ്വരത്തിൽ പറഞ്ഞു. സിനി ഒരു കള്ളച്ചിരിയോടെ അഫ്സലിനെ നോക്കി.അഫ്സൽ അവളെ നോക്കിയൊന്ന് കണ്ണിറുക്കി കാണിച്ചു.
നീണ്ട നേരത്തെ പൊരുതലിനു ഒടുവിൽ സിനിയും നന്ദുവും അഫ്സലിനും ശ്രീകുട്ടിക്കും മുന്നിൽ അടിയറവു പറഞ്ഞു.