ഈ അവസ്ഥയിൽ വീട്ടിൽ കയറി ചെന്നാൽ അമ്മ എന്റെ കാൽ അടിച്ച് ഒടിക്കും എന്നാണ് ഓഡർ !..
കുടിച്ചിട്ട് വീട്ടിൽ കയറിയ കാൽ അടിച്ച് ഒടിക്കും എന്നാണ് ഓഡർ .
പെടി ഒണ്ടായിട്ട് അല്ല പക്ഷെ ഓന്ത് ദെവനാരായണന്റെ പുത്രിയാണ് , പറഞ്ഞാൽ പറയണപോലെ ചെയ്യും അതാ ഇനം.
പറഞ്ഞ് പറഞ്ഞ് വീടിന്റെ ഗെറ്റ് കടന്നു.
ബെെക്ക് ഓഫ് ആക്കി കീയും ഊരി അകത്തെക്ക് കയറി.
നെരെ ഡെെനിങ്ങ് ഹാളിലെക്ക് പൊയി.
ചെന്ന് കയറിയ പാടെ ,
“ആ, സാർ വന്നോ, ഇന്നല്ലെ എവിടെ ആയിരുന്നു”
കയറിയ പാടെ അമ്മെടെ വക ഒരു പുച്ഛം കലർന്ന ചോദ്യം എത്തി .
“ഞാൻ ഇന്നലെ വിഷ്ണുവിന്റെ വിട്ടിൽ ആയിരുന്നു..”
ഞാൻ നോണ പറഞ്ഞു.
അതികം സംസാരിച്ചാൽ ഇന്നലെ അടിച്ച് പാമ്പ് കിണ്ടിയായി കിടന്ന് എന്ന് എന്റെ വായിൽ നിന്ന് വീഴുമെന്ന് തോന്നിയതു കോണ്ട് ഞാൻ സ്റ്റെയറ് കയറി എന്റെ റൂമിലെക്ക് പോയി..
നടയിൽ കാറ് ഇല്ലാത്തതിനാൽ അച്ഛൻ വീട്ടിൽ ഇല്ല എന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു….!
പിന്നെ റൂമിൽ കയറി ഫോൺ ചാർജിലും ഇട്ട് ടവ്വലും എടുത്ത് നെരെ കുളിച്ച് ഡ്റസ്സ് മാറി, ഫോണും എടുത്ത് താഴെക്ക് ചെന്ന്,
അമ്മയോട് കഴിക്കാൻ എടുക്കാൻ വിളിച്ച് കൂവി.
അമ്മ പളെറ്റിൽ ചോറും വറുത്ത മീനും കെബെജ് തോരനും ഇട്ട് പരിപ്പ് ഒഴിക്കുന്നതിനിടയിൽ അമ്മ എന്നോട് പറഞ്ഞു ,
“നാളെ രാവിലെ ഇറങ്ങണം കെട്ടോ, നീ നെരത്തെ എണീറ്റ് രണ്ട് ഡ്റസ്സും എടുക്കണം”
“ഏഹ്… എന്തിന്?, എവിടെ പോവാൻ ”
” ഓഹ്, അപ്പോ നീ മറന്നോ ?, എടാ മറ്റന്ന അല്ലെ മാളുന്റെ കല്യാണം”
[ മാളു എന്നത് എന്റെ അച്ഛന്റെ അമ്മയുടെ അനിയന്റെ മകൾ ആണ്, അതായത് അച്ഛന്റെ മാമന്റെ മകൾ ]