നിരഞ്ജനും അശ്വിനും ഈ കാര്യം അറിഞ്ഞു.
അങ്ങനെ അവർ വിഷ്ണുവിനെ ഒറ്റക്കിട്ട് കിട്ടിയാൽ ഇടിക്കാൻ പ്ലാൻ ഇട്ടു!!
ഒരു ദിവസം ഇന്റർവെല്ലിനു നമ്മൾ Maths സാറിനെയും മലയാളം ടീച്ചറെയും പറ്റി അബവാദം പറഞ്ഞു കോണ്ട് ഇരിക്കെ വിഷ്ണു ടോയ്ലറ്റിൽ പോയി …ഞാനും അഭിയും അത് കണ്ട് വലിയ ഭാവവെത്യാസം ഒന്നും കോടുകാതെ കത്തി അടിയിൽ ശ്രെദ്ധ കെന്ദ്രികരിച്ചു.!!
ഏകദെശം ഒരു അഞ്ച് മിനുറ്റ് കഴിഞ്ഞിട്ട് ഒണ്ടാവും.!
എല്ലാവരും ടോയ്ലറ്റിലക്ക് ഓടുന്നത് കണ്ടു: !!
അത് കണ്ട് ഞാനും അഭിയും എന്താ എന്ന് അറിയാൻ അവിടെ ചെന്ന് നോക്കിയതും.!
അവന്മാരെ ഇടിയും കോണ്ടാണ്ട് ഉണ്ണിയെശുവിനെ പോലെ കിടക്കണ വിഷ്ണുനെയാണ് !
” കൂട്ടത്തിൽ ഒരുത്തവനെ തോട്ടാൽ പിന്നെ നോക്കി നിക്കാൻ പറ്റിലല്ലോ!”
ഞാനും അഭിയും കളത്തിൽ ഇറങ്ങി: !
നമ്മൾ ഇറങ്ങിയതോടെ വിഷ്ണുവും ഉഷാറായി.
പിന്നെട് പ്രിൻസിപ്പളിന്റെ വാർണിങ്ങും കെട്ട് തിരിച്ച് ക്ലാസ്സിൽ പോകുന്ന വഴിക്ക് ചോര ഒലിക്കുന്ന ചുണ്ടുമായി അശ്വിനും നിരഞ്ജനും നമ്മുടെ അടുത്ത് വന്ന് വിഷ്ണുവിനോട് ഇങ്ങനെ പറഞ്ഞു:- ,
“” ഇനി നീയും ഞാനും അല്ലാതെ മൂന്നാമത്തേോരാൾ അവളെ നോക്കാൻ പാടില്ല, അത് എനിക്ക് ഇഷ്ട്ടവല്ല “”
എന്നും പറഞ്ഞ് അവർ അവിടന്ന് പോയി.!
അവിടം തോട്ട് പിന്നെട് അവരും നമ്മളും കമ്പനി ആവുകയായിരുന്നു …
💠💠💠
അത് തോട്ട് പിന്നെ ഇത് വരെ നമ്മൾ ഒരുമ്മിച്ച് ആയിരുന്നു.
ഇന്നലെ വിഷ്ണുവിന്റ ബർത്ത്ടെ പാർട്ടി ആയിരുന്നു.
അതിനാൽ നാലെണ്ണം അടിച്ചിട്ട് വീട്ടിൽ പോവാൻ നോക്കിയതാ, പക്ഷെ ഫിറ്റ് ആയി പോയി .