No 1 on stage :-
“അഭിറാം !” സൺ ഓഫ് ഗ്രെറ്റ് കെഴങ്ങ് അനിൽ!!.. അഭിയെ ഞാൻ ആദ്യമായി കണ്ടു – മുട്ടുന്നത് ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ്. ക്ലാസ്സിൽ ഇരുന്ന് ആരും കാണാതെ നിക്കറിൽ മുള്ളിയപ്പോൾ അതിനു അവിടത്തെ സ്കൂളിലെ ആയ എന്നെ കൂട്ടികോണ്ട് നിക്കർ മാറ്റാൻ കോണ്ട് പോയപ്പോൾ അതെ മുറിയിൽ വെറെ ഒരു ആയ നിക്കറിൽ മുള്ളിയതിൽ കോണ്ട് വന്ന വ്യക്തി!!!.. അന്ന് തോട്ട് തുടങ്ങിയ ചങ്ങാതം ആണ്!!
No 2 On stage :-
” വിഷ്ണു “! ആള് ഒരു പഠിപ്പി ആണെങ്കില്ലും നമ്മുടെ എല്ലാ അലമ്പിനും തുടക്കം വെയ്ക്കുന്നത് ലിവൻ ആണ്!!.പിന്നെ നമ്മടെയോക്കെ കൂട്ട്ക്കെട്ട് ആണ് അവനെ ഇല്ലാതാക്കുന്നത് എന്ന് ആണ് അവന്റെ അച്ഛൻ പറയാറ് !!.
– വിഷ്ണുവും ഞാനും കമ്പനിയായത് മൂന്നിൽ പഠിക്കുമ്പോൾ ആണ് !!. അന്ന് ഓണപരീക്ഷ ആയിരുന്നു!, Maths ആയിരുന്നു വിശയം.!
ഒരു കുന്തവും അറിയാതെ ഹാളിൽ ചെന്ന് ഇരിക്കുമ്പോൾ എന്റെ ബാക്കിൽ ഇരുന്ന കുട്ടിയായിരുന്നു ഈ പറയുന്ന വിഷ്ണു !!.
അവൻ ജന്മനാ പഠിപ്പി ആയതിനാൽ എന്റെ ദെയനീയ അവസ്ഥ കണ്ടിട്ട് എന്നവണം അവൻ എനിക്ക് അവന്റെ പെപ്പർ കാണിച്ചു തന്നു!!. അപ്പോ ഞാൻ ഹാപ്പി!!!””.
അങ്ങനെ എന്റെയും അഭിയുടെയും ലോകത്ത് വിഷ്ണുവും കടന്ന് വന്നു.
No 3 and 4 :-
“നിരഞ്ജൻ , അശ്വിൻ”
സ്കൂൾ കണ്ടതിൽ വെച്ച് അവിടത്തെ ഡോണുകൾ !!!.
ഇവൻമാര് എങ്ങനെ ചങ്ങാതത്തിൽ വന്നു എന്ന് വെച്ചാ തച്ച് കിട്ടിയ ചങ്ങായിമാരാണെന്ന് പറയാം..!!
അതിനു കാരണം വിഷ്ണുവാണ് !. പത്തിൽ പഠിക്കുന്ന കാലത്ത് വിഷ്ണൂന് ഒരു crush ഉണ്ടായിരുന്ന് !!.
10 Bയിൽ പഠിക്കുന്ന സ്നെഹ!!.
അതെ പോലെ തന്നെ അവൻ മാര് രണ്ടെണ്ണവും അവളെ നോക്കുന്നുണ്ടായിരുന്നു!!