അമ്മു : അത് പിന്നെ… ഈ അച്ഛന്റെ ഒരു കാര്യം എല്ലാ കുറ്റവും അജൂനോട് പറഞ്ഞു അല്ലേ
അർജുൻ : കുറ്റമായി ഒന്നും പറഞ്ഞതല്ല അങ്ങനെ സംസാരത്തിനിടക്ക് പറഞ്ഞു അതുകൊണ്ട് ഡ്രൈവ് ചെയ്യാം എന്ന് കരുതണ്ട
ഇത്രയും പറഞ്ഞു അർജുൻ വണ്ടി അല്പം കൂടി സ്പീഡിൽ എടുത്തു
അവർ വീണ്ടും കുറേ ദൂരം മുന്നോട്ട് പോയി പെട്ടെന്നാണ് മഴ പെയ്യുവാൻ തുടങ്ങിയത് അത് വേഗം കനക്കുകയും ചെയ്തു
അർജുൻ : ഇതെന്താ പെട്ടെന്നൊരു മഴ
അർജുൻ പതിയെ കാർ സൈഡിലേക്ക് ഒതുക്കി നിർത്തി
അമ്മു : എന്തിനാ അജു നിർത്തിയത്
അർജുൻ : നല്ല മഴയുണ്ട് വ്യൂ വക്തമല്ല മഴ അല്പം കുറയട്ടെ എന്നിട്ട് എടുക്കാം
അമ്മു : അമ്മോ ഇങ്ങനെ ഒരു പേടിത്തൊണ്ടൻ
അർജുൻ : അതെ പേടിയാ എനിക്ക് എന്തെങ്കിലും പറ്റിയാലും കുഴപ്പമില്ല ഇതിപ്പോൾ നീ കൂടി ഉള്ളതല്ലേ
അമ്മു : ദേ അർജുനെ വേണ്ടാത്തത് പറഞ്ഞാൽ ഉണ്ടല്ലോ
അർജുൻ : ഓ അതിനിടയിൽ അജു വിളിയൊക്കെ പോയി അല്ലേ
അമ്മു : പിന്നെ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞാൽ… ശെരി മഴ കുറഞ്ഞിട്ടു പോകാം ഇനി ഇങ്ങനെ ഒന്നും പറയരുത്
അർജുൻ : ശെരി പറയുന്നില്ല പോരെ അല്ല നിനക്ക് ഉച്ചക്ക് കഴിച്ച ബിരിയാണി ഇഷ്ടപ്പെട്ടോ
അമ്മു : അത് ഇപ്പോഴാണോ ചോദിക്കുന്നെ
അർജുൻ : ഇപ്പോഴല്ലേ ഒരു അവസരം കിട്ടിയത് എനിക്ക് എന്തായാലും ഇഷ്ടപ്പെട്ടു
അമ്മു : ഉം കൊള്ളാമായിരുന്നു
ഇത്രയും പറഞ്ഞ ശേഷം അമ്മു അർജുനെ തന്നെ നോക്കി ഇരുന്നു