അജിതയുടെ ബാംഗ്ളൂർ ജീവിതം
Ajithayude Banglore Jeevitham | Author : Joel
അജിത ഓര്‍ക്കുകയായിരുന്നു ജീവിതം എത്ര പെട്ടെന്നാണ് മാറിമറിയുന്നത്. കഴിഞ്ഞ മാസം വരെ പാലക്കാട് ഗ്രാമീണതയില്‍ തനി നാട്ടുമ്പുറത്തുകാരിയായി കഴിഞ്ഞ താനിപ്പോള്‍ തിരക്കേറിയ മെട്രോനഗരമായ ബാഗ്ലൂരുവിലെ ഒരു താമസക്കാരിയായി മാറിയിരിക്കുന്നു. താന്‍ എന്നെങ്കിലും കരുതിയിരുന്നോ കേരളത്തിന് പുറത്ത് താമസിക്കേണ്ടിവരും എന്ന്. ജീവിതത്തില്‍ പലകാര്യങ്ങളും അപ്രതീക്ഷിതമാണ്. ഉണ്ണിയേട്ടന്റെ കാര്യം ഓര്‍ത്തപ്പോള്‍ അവള്‍ക്ക് മനസ്സില്‍ ഒരു തേങ്ങലുണര്‍ന്നു. ഇന്ന് ഉണ്ണിയേട്ടന്‍ തന്നോടൊപ്പമില്ല.തികച്ചും
ആക്‌സിമകമായ അപകടം 3 വര്‍ഷം വേദനകള്‍ സഹിച്ച് കിടപ്പില്‍. പരസഹായമില്ലാതെ എണീക്കാന്‍ പോലും പറ്റാത്ത അവസ്ഥ. സാമ്പത്തികമായും മാനസികമായും കഷ്ടപ്പെട്ട 3 വര്‍ഷങ്ങള്‍.. താങ്ങായും തണലായും പരിചരിച്ച് ഉണ്ണിയേട്ടനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യമാത്രമായിരുന്നു.
ആരോഗ്യമുള്ള സമയത്ത് കുടിച്ചുമദിച്ച് കൂട്ടുകുടി ജീവിതം പരമാനന്ദത്തില്‍ ആസ്വദിച്ചു. ഒരു അപകടം വന്ന് കിടപ്പിലായപ്പോള്‍ ഒരു സൗഹൃദവലയവും സഹായിക്കാന്‍ കൂടെ ഇല്ലായിരുന്നു. നല്ലൊരു ശില്പിയും കലാകാരനുമായിരുന്നു പറഞ്ഞിട്ടെന്തുകാര്യം കാലത്തിനൊത്ത് തന്റെ സര്‍ഗ്ഗശേഷിയെ
ഉപയോഗിക്കാനറിയില്ലായിരുന്നു. മദ്യപാനവും സൗഹൃദവലയവും മാത്രമായിരുന്നു ജീവിതം കുടുംബത്തെ പറ്റിയുള്ള ഉത്തരവാദിത്വം അല്പം പോലുമില്ലായിരുന്നു. ജീവിതം സ്വയം കുടിച്ചു നശിപ്പിച്ചു. ഉണ്ണിയേട്ടനെ മാത്രം വിശ്വസിച്ച് വീടുവിട്ടുപോന്ന താന്‍ ഇപ്പോള്‍ ഒറ്റപെട്ടുപോയ അവസ്ഥ..