രാജീവ് : എന്ത് സൂചിപ്പിക്കാൻ നീ മിണ്ടാതിരുന്നേ റാണി അങ്ങനെ പറയാൻ മാത്രം എന്താ ഉള്ളത്
റാണി : അല്ല എങ്കിലും
രാജീവ് : ഒരു എങ്കിലും ഇല്ല നീ വന്നേ
ഇതേ സമയം അർജുനും അമ്മുവും കാറിൽ
അമ്മു : അജു നമ്മൾ എത്ര മണിക്കൂർ കൊണ്ട് മൂന്നാറെത്തും
അർജുൻ : ഒരു 6, 7 മണിക്കൂർ പിടിക്കും ചിലപ്പോൾ കൂടുതലുമാകും
അമ്മു : അത്രയുമാകുമോ അപ്പോൾ അവിടെ എത്തുബോൾ രാത്രിയാകില്ലേ
അർജുൻ : അതെ ആകും കുറച്ച് കൂടി നേരത്തെ ഇറങ്ങാം എന്ന് ഞാൻ പറഞ്ഞതല്ലേ ഉം ഇനിയിപ്പോൾ സാരമില്ല നമുക്ക് നാളെ എല്ലായിടവും ചുറ്റിക്കാണാം പക്ഷെ ഇന്ന് രാത്രി എന്ത് ചെയ്യുമെന്നാ ഞാൻ ആലോചിക്കുന്നെ 🙄
ഇത് കേട്ട അമ്മു അർജുനെ നോക്കി പതിയെ ചിരിച്ചു
” ഇന്നലെ വരെ സേഫ് ആയിരുന്നു ഇന്ന് മുതൽ അല്ല, അല്പം കഴിഞ്ഞു കുട്ടികൾ മതി എന്നല്ലേ അർജുൻ ഇന്നലെ പറഞ്ഞേ ( രാത്രിയിൽ അർജുൻ അമ്മുവിനോട് സംസാരിച്ചിരുന്നു )
അങ്ങനെയാണെങ്കിൽ ടാബ്ലെറ്റ്സോ മറ്റോ വാങ്ങേണ്ടിവരും ”
അർജുൻ : അമ്മു ഞാൻ അത് അല്ല ഉദ്ദേശിച്ചേ
അമ്മു : അയ്യോ പാവം ഒന്ന് പോയേ അജു
അല്പസമയത്തിന് ശേഷം
അമ്മു : ഇങ്ങനെ പോയാൽ നമ്മൾ അവിടെ എത്തുമ്പോൾ നാളെയാകും കുറച്ച് വേഗം പോ അജു ഇല്ലെങ്കിൽ കീ ഇങ്ങെടുക്ക് ഞാൻ ഓടിക്കാം 7 മണിക്കൂർ എന്നല്ലേ പറഞ്ഞത് ഒരു 5 മണിക്കൂർ കൊണ്ട് സ്ഥലത്തെത്തിക്കാം
അർജുൻ : മിണ്ടാതെ ഇരിക്കാൻ നോക്ക് അമ്മു നിന്നെക്കൊണ്ട് ഡ്രൈവ് ചെയ്യിക്കരുത് എന്ന് അങ്കിൾ പ്രത്തേകം പറഞ്ഞിരുന്നു നീ എന്താ എന്നോട് പറഞ്ഞത് ബൈക്ക് അമ്മ കാരണമാണ് കൊടുത്തത് എന്ന് അല്ലേ ഒരു കാറിൽ കൊണ്ടുപോയി ഇടിച്ചു കയറ്റിയ കാര്യമൊക്കെ അങ്കിൾ എന്നോട് പറഞ്ഞു