അമ്മു : എന്നെ തല്ലി അല്ലേടാ കോപ്പെ…
അർജുൻ : അമ്മു വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്ക് പിന്നീട് തിരിച്ചെടുക്കാൻ പറ്റില്ല
അമ്മു : പറ്റണ്ട ഇനി ഒരിക്കൽ കൂടി എന്റെ ദേഹത്ത് തൊട്ടാൽ ഇരട്ടിയായിട്ട് ഞാനും തിരിച്ചു തരും
അർജുൻ : എന്നാൽ വാ വന്ന് അടിക്ക് നിനക്ക് സന്തോഷം കിട്ടുമെങ്കിൽ അങ്ങനെ ചെയ്യ്
ഇത്രയും പറഞ്ഞു താഴെ നിന്നെടുത്ത ചോറ് അർജുൻ മേശപ്പുറത്ത് വച്ച് കഴിക്കാൻ തുടങ്ങി
അന്നേ ദിവസം രാത്രി
അമ്മു : എന്റെ അടുത്ത് കിടക്കാൻ പറ്റില്ല
അർജുൻ : അത് നീയാണോ തീരുമാനിക്കുന്നെ
അമ്മു : അതെ എന്റെ അച്ഛൻ പണം തന്ന് വാങ്ങിയതാ നിന്നെ എന്റെ ആഗ്രഹങ്ങൾ നടത്താൻ
അർജുൻ : ഞാൻ നിന്റെ പട്ടിയാണെന്ന് തെളിച്ച് പറ അമ്മു
അമ്മു : അങ്ങനെയാണെങ്കിൽ അങ്ങനെ
അർജുൻ : ശെരി ഞാൻ താഴെ കിടന്നോളാം പിന്നെ നാളെ മുതൽ ഞാൻ കമ്പനിയിൽ പോകും രാത്രി വരെ നിന്റെ മുന്നിൽ വരാതിരിക്കാനും നോകാം നീ വേണമെങ്കിൽ ഞാൻ വരുന്നതിനു മുൻപ് തന്നെ ഉറങ്ങിക്കൊ പക്ഷെ ഇങ്ങനെ പട്ടിണി കിടക്കരുത് എന്തെങ്കിലും കഴിക്ക് നിനക്ക് എന്നോടല്ലെ ദേഷ്യം ചോറ് അമ്മയുണ്ടാക്കിയതാ എടുത്ത് കഴിക്ക് ഞാൻ നോക്കത്തില്ല പോരെ ഇത്രയും പറഞ്ഞു അർജുൻ താഴെ ഷീറ്റ് വിരിച്ച് അവിടെ കിടന്നു ഇത് കണ്ട അമ്മു അർജുൻ കുറച്ച് മുൻപായി മേശപ്പുറത്ത് കൊണ്ടുവച്ച ചോറ് എടുത്ത് കഴിക്കാൻ തുടങ്ങി
**************
രാത്രി ഏറെ വൈകിയെങ്കിലും അമ്മുവിന് ഉറങ്ങാൻ സാധിച്ചില്ല അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു അവൾ പതിയെ കട്ടിലിൽ കിടന്നുകൊണ്ട് നിലത്ത് കിടക്കുന്ന അർജുനെ നോക്കി ശേഷം വാ പൊത്തി കരയാൻ തുടങ്ങി