ഇത്രയും പറഞ്ഞു അർജുൻ കിച്ചണിൽ നിന്നും അല്പം ചോറും കറിയും എടുത്തുകൊണ്ട് മുകളിലേക്ക് പോയി
റൂമിൽ എത്തിയ അർജുൻ കാണുന്നത് കയ്യിൽ തന്റെയും അമ്മുവിന്റെയും കുട്ടികാലത്തെ ഫോട്ടോയും വച്ച് കൊണ്ട് നിൽക്കുന്ന അമ്മുവിനെയാണ് അർജുൻ പതിയെ ഡോർ ക്ലോസ് ചെയ്തു
അർജുൻ : അതവിടെ വെക്ക് അമ്മു
അമ്മു : എന്തിന് ഇതെടുത്ത് വല്ല കുപ്പതൊട്ടിയിലും ഇടണം
പെട്ടെന്ന് തന്നെ അർജുൻ അമ്മുവിന്റെ കയ്യിൽ നിന്നും ഫോട്ടോ പിടിച്ചു വാങ്ങി മേശപ്പുറത്ത് വച്ചു
അർജുൻ : നിന്റെ ദേഷ്യമൊക്കെ എനിക്ക് മനസ്സിലാകും എത്ര വേണമെങ്കിലും ദേഷ്യപ്പെട്ടൊ പക്ഷെ ആദ്യം എന്തെങ്കിലും കഴിക്കാൻ നോക്ക് രാവിലെ മുതൽ പട്ടിണിയല്ലേ
അമ്മു : എനിക്ക് വേണ്ട അർജുൻ പോകാൻ നോക്ക് എനിക്ക് ഒറ്റക്ക് ഇരിക്കണം
അർജുൻ : എന്റെ റൂമിൽ നിന്നും ഞാൻ എങ്ങോട്ട് പോകാൻ ദേ കഴിച്ചേ അമ്മു
എന്നാൽ അമ്മു വേഗം തന്നെ അർജുനെ തള്ളി മാറ്റി
“അടുത്തേക്ക് വരരുത് ”
അർജുൻ : ദേ അമ്മു നീ കഴിച്ചില്ലെങ്കിൽ ഞാനും കഴിക്കില്ല
അമ്മു : കഴിക്കണ്ട നീ കഴിച്ചില്ലെങ്കിൽ എനിക്കെന്താ
അർജുൻ : അമ്മു വാശിക്കാണിക്കല്ലെ ഇതാ ഞാൻ വാരി തരാം
ഇത്രയും പറഞ്ഞു അർജുൻ അമ്മുവിന് കുറച്ച് കൂടി അടുത്തേക്ക് ചെന്നു
“മാറാൻ പറഞ്ഞില്ലേ ”
അമ്മു കൈകൊണ്ട് ചോറ് ദൂരേക്ക് തട്ടി എറിഞ്ഞു
“ടപ്പ് ” അടുത്ത നിമിഷം അമ്മുവിന്റെ കവിളിൽ അർജുന്റെ കൈ പതിഞ്ഞു
അടികൊണ്ട അമ്മു കവിളിൽ പിടിച്ചുകൊണ്ട് ബെഡിൽ ഇരുന്നു
അർജുൻ : ഭക്ഷണമാണോടി തട്ടി കളയുന്നെ 😡
ഇത്രയും പറഞ്ഞു അർജുൻ നിലത്ത് വീണ ചോറ് വാരി എടുക്കാൻ തുടങ്ങി അപ്പോഴേക്കും അമ്മു ബെടിൽ നിന്നും എഴുനേറ്റു