അല്പ സമയത്തെ മൗനത്തിനുശേഷം അവന്‍ തുടര്‍ന്നു. ഞാനൊരു കാര്യം പറഞ്ഞാല്‍ അമ്മ അത് സീരിയസ്സായി എടുക്കണം…
എന്തടാ….
അമ്മക്കിപ്പോള്‍ 44 വയസ്സേ ആയുളളു….കണ്ടാലും അത്രക്കൊന്നും തോന്നില്ല….ആരു കണ്ടാലും ഒരു 35 വയസ്സൊക്കെ പറയുള്ളൂ… അമ്മ നല്ല സുന്ദരിയുമാണ്…….
അതിന് ?…. അവള്‍ ഒഴുക്കന്‍ മട്ടില്‍ ചോദിച്ചു
അമ്മ എന്തിനാണ് അമ്മയുടെ ജീവിതം എനിക്കുവേണ്ടി ഹോമിക്കുന്നത്…..അമ്മക്കൊരു പുതിയ കല്യാണ്ം കഴിച്ചൂടേ……അതു പറയുമ്പോള്‍ അവന്റെ കണ്ഠം ഇടറുന്നുണ്ടായിരുന്നു
അവന്റെ വാക്കുകേട്ട് സ്തബ്ദയായി ഇരിക്കുകയായിരുന്നു അജിത.
അമ്മ എന്താ ഒന്നും പറയാത്തത്….ഞാന്‍ കുറെ നാളായി ഇക്കാര്യം അമ്മയോടു സംസാരിക്കണം എന്ന് വിചാരിക്കുന്നു
അപ്പോഴും അവന് മുഖം നല്കാതെ ഇരിക്കുകയായിരുന്നു അജിത. അവന്‍ അമ്മയുടെ മുഖം കാണാനായി അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു. അമ്മയുടെ കണ്ണുകള്‍ നിറഞ്ഞുകവിയുന്നതും കണ്ണില്‍ നിന്നും കണ്ണിര്‍ ഇറ്റിറ്റുവീഴുന്നതും അവന്‍ കണ്ടു.
അമ്മേ……അമ്മേ……അവളുടെ വിഷമം കണ്ട് അവന്‍ അവളെ തട്ടി വിളിച്ചു…..
എന്തെങ്കിലും ഒന്നു പറയൂ അമ്മേ…….
അവള്‍ നിറകണ്ണുകളോടെ അവനെ നോക്കി.. നിനക്ക് എന്നെ ഇത്ര ബുദ്ധിമുട്ടായി തുടങ്ങിയോ?…..ഞാന്‍ ഇവിടെ നില്ക്കുന്നത് നിനക്കിഷ്ടമില്ലെങ്കില്‍ ഞാന്‍ നാട്ടിലേക്കു പോയിക്കോളാം…..ഗദ്ഗദത്തോടെ അവള്‍ പറഞ്ഞു
എന്താ അമ്മേ പറയുന്നത്….അമ്മ എനിക്ക് ബുദ്ധിമുട്ടോ…ഞാന്‍ ജീവിക്കുന്നതുതന്നെ അമ്മക്കുവേണ്ടിയാണ്…..അ്മ്മ ചെറുപ്പമാണ് അതുകൊണ്ടു പറഞ്ഞതാണ്……അവളുടെ കണ്ണീര്‍കവിള്‍ തുടച്ചുകൊണ്ടു അവന്‍ പറഞ്ഞു