ആ ഹാപ്പി ന്യൂസ് ജിനിയെ അറിയിക്കാന്‍ അവന്റെ മനസ്സുവെമ്പി. അവന്‍ അവളെ അപ്പോള്‍ തന്നെ മൊബൈലിൽ വിളിച്ചു.
മോളേ ജിനി….. രക്ഷിതിനെ ഇനി പിടിച്ചാല്‍ കിട്ടില്ലാട്ടാ…….അവന്‍ ആവേശത്തോടെ പറഞ്ഞു
സാധാരണ അവന്‍ വല്ലാതെ ഇമോഷണലായി എത്ര സന്തോഷമുള്ള കാര്യമാണെങ്കിലും സംസാരിക്കാറില്ല. പക്ഷെ ഫയര്‍ ഫ്ളൈ എന്ന ഹോളിവുഡ് പ്രൊഡക്ഷന്‍ ഹൗസ് കമ്പനി അവന്റെ ഒരു ഡ്രീം വര്‍ക്ക് പ്ലേസായിരുന്നു. അവിടെ ജോലി കിട്ടിയെന്നറിഞ്ഞപ്പോള്‍ അവന് സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല.
എന്താടാ……ജിനി ആകാംക്ഷയോടെ ചോദിച്ചു.
അതൊക്കെ പറയാം…..നീ ഇന്നു ഈവനിംഗ് ഫ്രീ ആണോ?
നീ കാര്യം പറയെടാ….
നമുക്കു മട്ടാട്ടയില്‍ പോയാലോ? എന്‌റെ ഫുള്‍ ചിലവ്….
ഞാന്‍ റെഡി…എന്താടാ കാര്യം? എന്തോ കോളൊത്തിട്ടുണ്ടല്ലോ? എന്താടാ കാര്യം… നീ പറ… സസ്‌പെന്‍സിടാതെ….
ഡീ….ഫയര്‍ ഫ്ളൈയിൽ നിന്ന് അവര്‍ വിളിച്ചു. അവര്‍ ഓഫര്‍ ലൈറ്റര്‍ ഇട്ടിട്ടുണ്ട് …
ആണോ….രക്ഷപ്പെട്ടുല്ലടാ……എവിടാ ലൊക്കേഷന്‍ ..യുഎസ് ആണോ?
ഇല്ലെടീ ബാംഗ്ലൂര്‍ തന്നെ നമ്മ ബാംഗ്ലൂരുലൂ…ഡീറ്റെയില്‍സ് ഞാന്‍ വന്നിട്ടു പറയാം….
ശരീടാ ….
ടീ…..അമ്മ കൂടെ ഉണ്ടാകും….കുറെ നാളായി അമ്മയെ ബാംഗ്ലൂരിലെ പബ് ഒന്നു കാണിക്കണം എന്നു വിചാരിക്കുന്നു. ഞാനും അമ്മയും ഷാര്‍പ്പ് 7.30 ന് അവിടെ ഉണ്ടാകും….
അമ്മയോ…ബെസ്റ്റ് അമ്മയെ കൊണ്ടുവരാന്‍ പറ്റിയ പബ്…..നിനക്കു ബ്ലാക്ക് റാബിറ്റ് നോക്കായിരുന്നില്ലേ? …