ഉണ്ണിചേട്ടന്റെ മരണശേഷം നാട്ടില്‍ ഒറ്റക്കുകഴിയാം എന്നായിരുന്നു ആദ്യം അജിത തിരുമാനിച്ചിരുന്നത് . മോളും മോനും ഒറ്റക്ക് നില്ക്കാന്‍ അണുവിട സമ്മതിക്കാതെയായപ്പോള്‍ അവസാനം തിരുമാനം മാറ്റേണ്ടിവന്നു. വിസ അയച്ചുതരാം തങ്ങളുടെ കൂടെ അബുദാബിയിലേക്ക് വരാന്‍ മോള്‍ രജിത
കെഞ്ചി പറഞ്ഞെങ്കിലും അജിതക്ക് മോളുടേയും മരുമകന്റെയും കൂടെ അബുദാബിയിലേക്ക് പോകാന്‍ അല്പം പോലും താല്പര്യമില്ലായിരുന്നു. ഒറ്റക്ക് നാട്ടില്‍ നില്ക്കാന്‍ മക്കളു രണ്ടുപേരും സമ്മതിക്കാതായപ്പോള്‍ അവസാനം മോന്‍ രക്ഷിതിന്റെ കൂടെ ബാംഗ്ലൂര് അവന്റെ ജോലി സ്ഥലത്തേക്ക് കൂടെ പോയി താമസിക്കാന്‍ അജിത സമ്മതിക്കുകയായിരുന്നു.
ഫൈന്‍ ആര്‍ട്‌സില്‍ ഡിഗ്രി അവസാനിക്കുന്നതിനുമുന്നേ ബാംഗ്ലൂരിലെ ഒരു കമ്പ്യൂട്ടര്‍ ഗെയിം ഡവലപ്പ്‌മെന്റ് കമ്പനി അവനെ ഡിസൈനറായി കമ്പനിയില്‍ ജോലിക്കെടുത്തു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ സംസ്ഥാനതലത്തില്‍ തന്നെ ചിത്രരചനയിലും ജലച്ചായത്തിലും കളിമണ്‍ ശില്പത്തിലും മത്സരിച്ച് വിജയിയായിരുന്നു രക്ഷിത് .
ജന്മസിദ്ധമായ കലാബോധത്തോടൊപ്പം ഡിജിറ്റല്‍- ആനിമേഷന്‍ ഡിസൈനിംഗിൽ നൈപുണ്യവും നേടിയതോടെ ഡിജിറ്റല്‍ ഡിസൈനിംഗില്‍ രഷിതിന് ഉയര്‍ച്ചയിലേക്കുള്ള പടവുകള്‍ ഒന്നൊന്നായി തെളിഞ്ഞു. ചുരുങ്ങിയ കാലയളവില്‍ തന്നെ വീഡിയോ ഗൈയിം ഡവലപ്പ് ചെയ്യുന്ന നിന്‍ഡോ എന്ന ബാംഗ്ളൂരിലുള്ള തായലന്‍ഡ് ബേസ്ഡ് കമ്പനിയില്‍ അവന്‍ ഡിസൈനറായി പ്രശസ്തനായി.
മകന്റെ കലാരംഗത്തുള്ള വളര്‍ച്ചയില്‍ അജിത അത്യധികം സന്തോഷവതിയായിരുന്നു. ജീവിതത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട അവസ്ഥയായിരുന്നു അവരുടേത്. ഉണ്ണിയേട്ടന്റെ കൈവിട്ട മദ്യപാനആസക്തിയും കൂട്ടുകെട്ടും കാരണം ജീവിതത്തില്‍ സാമ്പത്തികപരാധീനതയില്‍ നില്ക്കുന്ന കാലത്താണ് അജിതയുടെ കല്യാണവും ഉണ്ണിയേട്ടന്റെ അപകടവും സംഭവിക്കുന്നത്. അതോടുകൂടെ വീടും പറമ്പും വിറ്റ് ഒരു വാടകവീട്ടിലാണ് ഉണ്ണിയേട്ടന്റെ അവസാനകാലത്ത് അവര്‍ക്ക് ജീവിക്കേണ്ടിവന്നത്.