സ്ഥിരം അല്ലെങ്കിലും അല്ലെങ്കില്‍ ഒരു ശീലമായി മാറിയിട്ടില്ലെങ്കിലും കൂടി പലപ്പോഴും ജോലിയില്‍ നിന്നുള്ള ടെന്‍ഷന്‍ റിലീസ് ചെയ്യാന്‍ അവന്‍ ആശ്രയിച്ചിരുന്നത് ചെറിയരീതിയിലുള്ള മദ്യപാനമായിരുന്നു. ചിലപ്പോള്‍ കൂട്ടുകാരുകൂടി അല്ലെങ്കില്‍ പഴയ കമ്പനിയില്‍ ജോലിചെയ്തിരുന്ന ഇപ്പോഴും രക്ഷിതിന്റെ അടുത്ത സുഹൃത്തായ ജിനി എന്ന ജെന്നിഫറുമായി
അവന്‍ പബിലോ ബാറിലോ എത്തിമായിരുന്നു.
മലയാളിയായ ജിനി ജോസഫ് രക്ഷിതിന്റെ അടുത്തസുഹൃത്തും മനസ്സാക്ഷിസൂക്ഷിപ്പുകാരിയും കൂടിയാണ്. മനസ്സുതുറന്ന ബന്ധത്തിനപ്പുറം ശാരീരികബന്ധത്തിലും ഏര്‍പ്പെട്ടിരുന്ന ഊഷ്മളമായ സൗഹൃദമായിരുന്നു അവര്‍ തമ്മില്‍ ഉണ്ടായിരുന്നത്.
നേരം വൈകി വീട്ടില്‍ വന്നാല്‍ അമ്മയുടെ കയ്യില്‍ നിന്ന് വഴക്കുകേള്‍ക്കുമെന്നതിനാലും രാത്രി അമ്മ ഒറ്റക്കാകുമെന്നതിനാലും അമ്മ വന്നതിനുശേഷം രക്ഷിത് അധികം വൈകാതെ വീട്ടിലെത്തുമായിരുന്നു. രക്ഷിതിന്റെ ചെറിയ രീതിയിലുള്ള മദ്യപാനശീലം അജിതക്കും അറിയാമായിരുന്നു. മദ്യ കുപ്പികൾ വീട്ടിൽ സ്റ്റോക്ക് ചെയ്ത് ഇടക്കെല്ലാം കഴിക്കുന്നത് അവൾക്കറിവുള്ള കാര്യമായിരുന്നു.
കഴിവും കലാബോധവും ഉണ്ടായിട്ടും വഴിവിട്ട് മദ്യപിച്ച് ജീവിതം നശിപ്പിച്ച അച്ഛനെ പോലെയാകരുതെന്ന് പലപ്പോഴും അജിത മകനെ ഉപദേശിക്കുമായിരുന്നു. അച്ഛനെ പോലെ മദ്യപാനിയായി ജീവിതം നശിപ്പിക്കില്ലെന്ന ഉറപ്പ് അവള്‍ മകനില്‍ നിന്ന് സത്യംചെയ്ത് വാങ്ങിയിരുന്നു. എങ്കിലും ചെറിയരീതിയിലുള്ള മദ്യപാനത്തില്‍ നിന്ന് അവള്‍ ഒരിക്കലും അവനെ വിലക്കിയിരുന്നില്ല.