രച്ചൂ….എനിക്ക് പേടിയാണ് ……നിന്റെ ഈ അടിച്ചുപൊളി ചിലവ് കുറച്ചു കൂടുന്നുണ്ട്‌ട്ടാ…. ഇവിടെ അത്യാവശ്യം ഒരു എല്‍ ഇ ഡി ടിവി ഉള്ളതല്ലേടാ…. എന്തിനാ വലിയ ടിവി നീ വാങ്ങിയത്….എനിക്ക് അങ്ങിനെ ടിവയും സീരിയലും ഒന്നും അധികം കമ്പമില്ലെന്ന് നിനക്കറിഞ്ഞൂടേ… വല്ലപ്പോഴും ടൈം പാസിന് കാണും എന്നു മാത്രം… അത് ഏതു ടിവിയിലും കാണാന്‍ പറ്റില്ലേ….
എന്റെ അമ്മേ… ഇത് ഗൂഗിള്‍ ടിവിയാണ്…. അമ്മക്ക് എതു ചാനലും ഏത് ഓ ടി ടി പ്ലാറ്റ്‌ഫോമും ഇതില്‍ കിട്ടും…പിന്നെ യൂട്യൂബും ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും എ്ല്ലാം…..നല്ല ടൈം പാസല്ലേ…. അമ്മക്ക് ഇവിടെ ഒറ്റക്കിരുന്നുള്ള ബോറടിയും മാറും അവന്‍ പറഞ്ഞു
എനിക്കതിലൊന്നും അത്ര താലപര്യമില്ല രച്ചൂ…നിനക്കറിഞ്ഞുകൂടേ….
നീ 50000 രൂപ ചിലവാക്കിയല്ലേ ഇത് വാങ്ങിയത് …കിട്ടുന്ന പൈസയെല്ലാം അനാവശ്യ കാര്യങ്ങള്‍ക്ക് ചിലവിടല്ലേ മോനേ…..അവസാനം അച്ഛനേ പോലെ കഷ്ടപ്പാടായി ജീവിക്കേണ്ടി വരും. കിട്ടുന്ന ശമ്പളത്തില്‍ നിന്ന് എല്ലാ മാസവും കുറച്ചെങ്കിലും പൈസ സേവ് ചെയ്യാന്‍ നോക്ക്…..എല്ലാ കാലത്തും ഇതു പോലെ ശമ്പളം ലഭിക്കണമെന്നില്ല……നാട്ടില്‍ വീടു പണിയാന്‍ താല്പര്യമില്ലെങ്ങില്‍ നിനക്ക് ബാംഗ്ലൂരുതന്നെ ഒരു ഫ്ളാറ്റ് വാങ്ങാലോ കുറച്ചു നാള്‍ അടിച്ചു പൊളി കുറച്ച് പൈസ സമ്പാദിച്ചാല്‍…അവള്‍ അവനെ ഉപദേശം കൊണ്ടുമൂടി
ഒന്നു നിര്‍ത്തമ്മേ…..ഞാന്‍ 24 വയസ്സായപ്പോഴേക്കും ഒരു ലക്ഷത്തിനുമേല്‍ ശമ്പളം വാങ്ങുന്നില്ലേ…..എനിക്ക് ഇനിയും ഇതിലും നല്ല ഓഫര്‍ കിട്ടും അമ്മ നോക്കിക്കോ…..ഞാന്‍ ആവശ്യത്തിനാണ് ചിലവാക്കുന്നത് …അമ്മ പേടിക്കണ്ട…അവന്‍ അവളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.