ഇതൊക്കെ ആരാ…
അറിയില്ല ഞാൻ ഇവനെ കൊണ്ട് താഴെ ഇറങ്ങാം നീ താഴെ ചെന്ന് തേൻ മൊഴിയേയും ചാന്ധിനീയെയും വിളിച്ചിട്ട് വന്ന് വാതിലിൽ തുറക്ക് ഞാൻ പുറത്തുണ്ടെന്നു പറഞ്ഞു ഫോൺ ചെയ്തു എന്ന് പറഞ്ഞാൽ മതി
ശെരി…
ഞാൻ അവനെ തോളിലെടുത്തിട്ടു തായേക്ക് ചാടി
എല്ലാരേയും വീടിനു വശത്ത് കിടക്കുന്നവനെ എടുത്തു വീടിനു മുന്നിൽ കൊണ്ടിട്ടശേഷം പുറകിൽ ചെന്ന് രണ്ട് പെണ്ണുങ്ങളെയും എടുത്തു വരെ വാതിലിൽ തുറന്നു പുറത്തിറങ്ങി ഞെട്ടി നിൽക്കുന്ന അവരെ നോക്കി
ഒരുത്തൻ കൂടെ ഉണ്ട് ഇപ്പൊ വരാം…
പുറകുവശത്തുചെന്ന് അവനെ കൂടെ എടുത്ത് മുന്നിലേക്ക് കൊണ്ടുവന്നിട്ടു ആദ്യത്തെ പകപ്പൊന്നു മാറിയതും തേൻമൊഴി ഓരോരുത്തരെയും ഉറ്റു നോക്കുന്നതിനിടെ
തേൻ : മൊഴി ഇവരിന്നു രാവിലെ ഇവിടെ വന്നിരുന്നു…
എല്ലാരുമോ… എന്തിന്…
തെന്മോഴി : ഇവനും ഇവളും… പഴയ സാധനങ്ങൾ ഉണ്ടോ എന്ന് ചോദിച്ചാ വന്നേ… ഇല്ലെന്നു പറഞ്ഞു ഭാബ അവർക്ക് രണ്ടായിരം രൂപ കൊടുത്തു…
പറമ്പിൽ എന്തെങ്കിലും ഉണ്ടോ എന്ന് നോക്കി കോട്ടെ എന്ന് ചോദിച്ചു ഇവൻ പറമ്പിലൊക്കെ ചുറ്റുന്നതിനിടെ ഈ പെണ്ണ് ഞങ്ങളോട് വിശേഷങ്ങളൊക്കെ ചോദിച്ചു
ഇവർ ഹിന്ദി ആയിരുന്നോ സംസാരിച്ചത്…
തേൻ : അതേ…
നീ ടോർച്ചിങ്ങെടുക്ക്…
അവൾ അകത്തുചെന്ന് ടോർച്ചുമായി വന്നതും
നിങ്ങൾ അകത്ത് കയറ് പെട്ടന്ന്… ഇട്ട ലൈറ്റ് ഓഫാക്കണ്ട വേറെ ലൈറ്റ് ഒന്നുമിടണ്ട വാതിലിൽ ലോക്ക് ചെയ്തേക്ക്… ഞാൻ വിളിക്കുമ്പോ എന്നെ കണ്ടാൽ തുറന്നാൽ മതി… വേകം…
അവർ അകത്തു കയറി വാതിലടച്ച പിറകെ അരയിലെ പിസ്റ്റൾ ഊരി ലോഡ് ചെയ്തു പിടിച്ചു നിന്നു