അവൾ അകത്തു കയറി വാതിലടച്ചു
ചാരുപടിയിൽ നിന്നും മുറ്റത്തേക്ക് ചാടി വീഴേ മുൻവാതിലിനരികിൽ കൈയിൽ ഇരുമ്പ് വടിയുമായി നിൽക്കുന്ന മൂന്ന് പേരെ കണ്ടു അവർ താഴെ വീണത് എന്തെന്ന് മനസിലാക്കും മുൻപ് ഒറ്റ കുതിപ്പിന് അവർക്കരികിലെത്തി മുന്നിൽ നിൽക്കുന്ന ആളിന്റെ കഴുത്തിൽ വിരലിറക്കി ഞെട്ടൽ മാറി കൈയിലെ വടി ഏന്റെ തലയെ ലക്ഷ്യമാക്കി ചലിപ്പിച്ച എനിക്കിടത്തു വശത്തു നിൽക്കുന്നആളിന്റെ വടിയിൽ നിന്നും ഒഴിഞ്ഞുമാറി കഴുത്തിൽ കുത്തി തിരിച്ച വിരലുകൾ ഊരും മുൻപേ മറു കൈ മുഷ്ട്ടിയിൽ മുഴച്ചു നിന്ന നടുവിരൽ കൂടെ നിന്നവന്റെ ഇടതു മുലക്കണ്ണിനു മൂന്ന് വിരൽ മുകളിലായി ചെറിയ ശക്തിയിൽ പതിഞ്ഞതും ശ്വാസം വലിച്ച അവന്റെ കൈയിൽ നിന്നും വടി താഴേക്ക് വീഴേ അവന്റെ കഴുത്തിലും വിരലുകളിറങ്ങി
ചുറ്റിലുമുള്ള സ്വരവും മണവും പിടിക്കേ മുറ്റത്തുകൂടെ ഉമ്മറത്തേക്ക് നടന്നടുക്കുന്ന കാലൊച്ച കേട്ടു കോലയിൽ നിന്നും ഇറങ്ങി കാറ്റ് പോലെ ആ വശത്തേക്കെത്തിയതും കൈയിൽ വടിയുമായി വരുന്ന ഒരുവനെ കണ്ടു അവനെന്റെ സാനിധ്യമറിയും മുൻപ് അവന് പിന്നിലെത്തി ഞെട്ടി തിരിഞ്ഞു നോക്കിയ അവൻ പുറകിലൊന്നും കാണാതെ തല തിരിച്ചതും അവന് മുന്നിൽ നിന്നും വശത്തേക്ക് മാറി കഴുത്തിൽ വിരലുകളാഴ്ന്നു
വീടിനു പുറകിലേക്ക് ചലിക്കെ വീടിനു പിറകിലെ ഗ്രിൽസിൽ പിടിച്ചു നിൽക്കുന്നവർക്കരികിലെത്തി സാനിധ്യം മനസിലാവും മുൻപ് മൂന്നുപേരും നിലം പതിച്ചു
രണ്ട് സ്ത്രീകളുടെയും സാരി വലിച്ചൂരി മൂന്നുപേരുടെ കൈകളും പുറകിലേക്ക് കെട്ടി കാലുകളിൽ കെട്ടിട്ടു സാരിയുടെ ഭാക്കിവന്ന സാരിയുമെടുത്തു വീടിനു വശത്തായി കിടക്കുന്നവനെയും വീടിനു മുന്നിൽ കിടക്കുന്നവരെയും കെട്ടുന്നതിനിടെ മുൻവശത്ത് കിടന്ന രണ്ട് പെണ്ണുങ്ങളിൽ ഒരാളുടെ സാരികൂടെ അഴിച്ചെടുത്തു സൺ ഷെയ്ഡിലൂടെ മുകളിൽ കയറി അവനെ കൂടെ കെട്ടുന്നതിനിടെ നൂറ പുറത്തേക്കിറങ്ങി വന്നു