മജ്നൂ…
മ്മ്…
നിന്റെ നെഞ്ചിലിങ്ങനെ കിടക്കാൻ എന്ത് സുഖമാണെന്നോ നിന്റെ മണം ശ്വസിച്ചു നിന്റെ നെഞ്ചിൽ കിടക്കെ ഞാൻ എല്ലാം മറക്കുന്നു…
നൂറാ…
മ്മ്…
നാളെ കഴിഞ്ഞു പോയാലോ…
നീ തീരുമാനിച്ചോ…
നമ്മൾ പോരേ നൂറാ… നീയും ഞാനും വേണോ…
നമ്മൾ മതി… എങ്കിലും മജ്നൂ… നിന്റെ തീരുമാനങ്ങൾ അനുസരിക്കാൻ കൊതിക്കുന്നൊരു പെണുണ്ട് നിന്റെ സആദക്കുള്ളിൽ…
നൂറാ…
മ്മ്…
ഞാൻ നിന്നെ ഉമ്മ വെക്കട്ടെ…
മ്മ്…
പതിയെ അവളുടെ മുഖം കൈകളിൽ കോരിയെടുത്തു ചുണ്ടിൽ ചുണ്ട് ചേർത്തു കണ്ണിലേക്കു കണ്ണ് കോർത്തു ലോകം മറന്നു കൊണ്ട് അധരങ്ങൾ മൃതുവായി നുണഞ്ഞു കൊണ്ടിരിക്കെ കൈകൾ ശരീരത്തിൽ ഇഴഞ്ഞു നടന്നു
ഹ്രീ…
അടുത്തുനിന്നും ചീറിയ കൃഷ്ണ പരുന്തിന്റെ ശബ്ദത്തിൽ ഞെട്ടിയതും വശത്തുനിന്നും കാറ്റിനെ വകഞ്ഞുമാറ്റി വരുന്ന ആയുധത്തിന്റെ സാനിധ്യമറിഞ്ഞു സമയം പാഴാക്കാതെ ചലിച്ച കൈയിൽ ഭാരമുള്ള ഇരുമ്പു വടി നൂറയുടെ തലക്ക് ഇഞ്ഞുകളകലത്തിൽ നിശ്ചലമായിരിക്കെ നൂറയുടെ കൈ ഇടം കയ്യും ആ വടിയിൽ പിടിച്ചിരിക്കുന്നത് കണ്ടു
കൈയിലെ ഇരുമ്പ് വടിയെ വലിച്ചെടുക്കാൻ പുറകിലുള്ള ആൾ ശ്രെമിക്കെ വടിയിലെ പിടുത്തം വിട്ടുകൊണ്ടാ കൈയിൽ പിടിച്ചു വലിച്ചു ബാൽക്കണിയിലേക്കിട്ട് നൂറയെ നിലത്തേക്കിറക്കി താഴെ ആളുകളുടെ ചലനം കാതുകളിലറിഞ്ഞു പിടഞ്ഞെഴുന്നേറ്റ അവന്റെ വലതു കഴുത്തിൽ നടു വിരലും പിണച്ചു വെച്ചു കുത്തി തിരിച്ചു നൂറയെ അടുത്തേക്ക് പിടിച്ചു ചെവിയിൽ സ്വകാര്യമായി
അകത്തു കയറി വാതിലടക്ക്…
മജ്നൂ…
പറയുന്നത് ചെയ്യ് നൂറാ താഴെ വേറെയും ആളുകളുണ്ട്… അഞ്ചു മിനുറ്റ് എനിക്ക് താ…