അച്ചായാ തിളച്ചു പോവാതെ നോക്ക്…
മുളക് പറിക്കാനായി മുന്നിലേക്ക് ചെല്ലേ അട്ടിയിട്ട പോലെ കോലയിൽ നിറഞ്ഞുനിൽക്കുന്ന അവരെ നോക്കി
കുറേപേരെ അകത്ത് കയറ്റി ഇരുത്തി സോഫയിലും കസേരകളിലും ഇരിക്കാതെ ഭയത്തോടെ നിലത്തിരിക്കുന്ന അവരെനോക്കി പുറത്തുചെന്ന് മുളക് പറിച്ചെടുത്തു തിരികെ വന്നു
മുളക് ഉടച്ചെടുത്ത് കഞ്ഞിയിലെക്കിട്ടു കുക്കറിലെ എയർ കളഞ്ഞു വെന്ത പച്ചക്കറികൾ കൂടെ കഞ്ഞിയിലേക്കിട്ടു
ഉപ്പും എരിവും ശെരിയാണോ എന്ന് നോക്കി
കപ്പ ഏകദേശം വെന്തിരിക്കുന്നു… അച്ചായൻ കപ്പ ഊറ്റി പാത്രത്തിലേക്കിട്ടുകൊണ്ടിരിക്കെ പ്ലാവിലകൾ പെറുക്കിയെടുക്കുന്ന എനിക്കൊപ്പം നൂറയും കൂടി ഇലകൾ അവളുടെ കൈയിൽ കൊടുത്തു അല്പം മാറിയുള്ള തേക്കുമരത്തിൽ കയറി ഇലകൾ പറിച്ചു ഓല കൊണ്ടും ഈർക്കിലുകൊണ്ടും സ്പൂണുകളും വൃത്തങ്ങളുമുണ്ടാക്കി പെട്ടന്ന് ജോലികൾ തീർത്തു
എല്ലാരേയും വരിയായി ഇരുത്തി കഴുകിയെടുത്ത ഇലകളും വൃർത്തങ്ങളും പ്ലാവിലകൊണ്ടുള്ള സ്പൂണുകളും എല്ലാർക്കും മുന്നിലും വെച്ചു ഒരിലയിൽ കപ്പയും വൃർത്തത്തിൽ വെച്ചതിൽ കഞ്ഞിയും ഇട്ടു ദോശയും ചട്ണിയും കുട്ടികൾക്ക് കഞ്ഞിയോടൊപ്പം നൽകി
ദയനീയമായി നോക്കുന്ന അവരോട് കഴിക്കാൻ പറഞ്ഞു എല്ലാവരും കഴിക്കാൻ തുടങ്ങി
ദോശയുടെ രുചി കുട്ടികൾക്ക് ഏറെ ഇഷ്ടമായിട്ടുണ്ടെന്നവരുടെ കഴിപ്പ് കണ്ടാലറിയാം
സന്തോഷത്തോടെ അവർ കഴിക്കുന്നത് നോക്കിനിൽക്കേ
**-*********************************************
വന്നിരുന്ന ധ്രുവിനെ നോക്കി
രാഹുൽ : എന്തായി…
ദ്രുവ് : ഞാനവളെ ഫോളോ ചെയ്തു… അവൾ എൻ എച്ച് വഴിയല്ല പോവുന്നത് വടകരയിൽ നിന്ന് കുറ്റിയാടി റൂട്ട് കയറി പേരാമ്പ്ര നടുവണ്ണൂർ ഉള്ളയേരി വഴി അത്തോളി എത്തി അവിടുന്ന് അവളുടെ കൂട്ടുകാരിയെ കൂടെ പിക്ക് ചെയ്തിട്ട് പൂളാടി കുന്ന് സിഗ്നലിൽ ചെന്ന് കയറി നാഷണൽ ഹൈവേ വഴി മെഡിക്കൽ കോളേജ് സിഗ്നലിൽ നിന്ന് റൈറ്റ് എടുത്ത് അല്പം മുൻപോട്ട് പോയാൽ അവൾ പഠിക്കുന്ന കോളേജ് എത്തും