എന്താ അച്ചായാ കഴിക്കാനുള്ളെ…
കാലത്തേക്കു ദോശയും ചട്ണിയും ഉണ്ടാക്കിയിട്ടുണ്ട്
അതെല്ലാർക്കും എവിടെ എത്താനാ…
എല്ലാർക്കുമൊന്നുമെത്തില്ല എല്ലാം കൂടെ ഒരു പറത്തുനാൽപതു ദോശകാണും…
മ്മ്…
ബിരിയാണി അരി ഇരുപ്പുണ്ടോ…
കുറച്ചേ കാണൂ…
കഞ്ഞിയരി…
അത് കുറച്ച് കാണും എന്നാലും ഇത്രേം പേർക്കൊന്നും കാണില്ല…
മ്മ്… വേകം ഉണ്ടാക്കാൻ പറ്റിയ എന്തൊക്കെയാ ഉള്ളേ…
പുറകിൽ കപ്പ പിഴുതെടുക്കാനുണ്ട്…
മ്മ്… ജോയി എവിടെ…
അവൻ തായേക്ക് പോയി
മ്മ്… ഞാൻ ലിസ്റ്റ് എഴുതിത്തരാം ഇവിടെയും ഉള്ളത് എന്താന്ന് നോക്കി അവനെ വിളിച്ച് ബാക്കിയുള്ളത് വാങ്ങിവരാൻ പറ… ഞാൻ ലിസ്റ്റെഴുത്തുമ്പോയേക്കും അച്ചായൻ ആ കപ്പയൊന്ന് പറിച്ചുവെച്ചേക്ക്…
ശെരി…
അവർക്കടുത്തേക്ക് ചെന്നു
എല്ലാരും കയറി ഇരിക്ക്…
മൂപ്പൻ : അടിയങ്ങള് കൊട്ടാരത്തി കേറാൻ പാടില്ല തമ്പ്രാ…
എന്നെ അല്ലേ നിങ്ങൾ തമ്പ്രാന്നു വിളിക്കുന്നത്… അപ്പൊ ഞാൻ പറയുന്നത് അനുസരിച്ചാൽ മതി… എല്ലാരും കയറിയിരിക്ക്… വീടിനകത്തോ മുറികളിലോ എവിടെ വേണമെങ്കിലും ഇരിക്കാം ഒറ്റ ആളെ മുറ്റത്ത് കാണരുത്…
പറഞ്ഞു തീർത്ത് അവരുടെ മറുപടികാക്കാതെ അകത്തേക്ക് ചെന്ന് ഒരു പെനും പേപ്പറും എടുത്ത് സാധനങ്ങളുടെ ലിസ്റ്റെഴുതി പുറത്തേക്കിറങ്ങി കപ്പ പറിക്കുന്ന അച്ചായന്റെ കൈയിൽ കൊടുത്തു വലിയ ചെമ്പുകളിൽ വെള്ളം നിറച്ച് ഗ്യാസിന് മേൽ വെച്ച് കപ്പ തൊലി കളയാൻ തുടങ്ങി നൂറയും കത്തിയുമായി എനിക്കരികിൽ വന്നു ഞാൻ ചെയ്യുന്നത് നോക്കി അവളും ചെയ്യാൻ തുടങ്ങി കഴിയുന്നത്ര വേകത്തിൽ തൊലികളയുന്നതിനിടെ അച്ചായൻ അങ്ങോട്ടുവന്നു അച്ചായനും കൂടി ഏകദേശം കഴിയാറായപ്പോഴാണ് ചോര നിരത്തിലായ നൂറയുടെ കൈ കാണുന്നത് അവളോട് കത്തിയും കപ്പയും വാങ്ങി വെച്ചു ഭാക്കി ചെയ്യാൻ അച്ചായനെ ഏല്പിച്ചു എഴുന്നേറ്റ് അകത്തേക്ക് ചെന്ന് കഞ്ഞിയരിയെടുത്ത് കഴുകി തിളയ്ക്കുന്ന വെള്ളത്തിലേക്കിട്ടു ഉപ്പും ഇട്ട് ഉള്ള പച്ചക്കറികളെല്ലാം കഴുകി നുറുക്കി കുക്കറിലിട്ടു വെള്ളവും ഒഴിച്ചു പുറത്തേക്കിറങ്ങി തേങ്ങകൾ പൊളിച്ചു വെട്ടി വെള്ളം നൂറക്ക് കൊടുത്ത് തേങ്ങ ചിരവികൊണ്ടിരിക്കെ അച്ചായൻ കഴുകിയ കപ്പ തിളക്കുന്ന വെള്ളത്തിലേക്കിട്ടു കഞ്ഞിയരി ഏകദേശം വെന്തിട്ടുണ്ട് തീ കുറച്ചുവെച്ചു ചിരവിയെടുത്ത തേങ്ങയിൽ നിന്നുമെടുത്ത പാലും ജീരകം അരച്ചത് കൂടെ തിളയ്ക്കുന്ന കഞ്ഞിയിൽ ചേർത്തു