ബോർഡിങ് പാസ്സ് കിട്ടിയ കാര്യം വിളിച്ച് പറഞ്ഞ പിറകെ ഞങ്ങൾ അവിടുന്നിറങ്ങി നേരെ പോയത് അൻവറിന്റെ വീട്ടിലേക്കാണ് വണ്ടി ഗേറ്റ് കടക്കെ ചെടി നനക്കുന്ന അൻവറിന്റെ ഉമ്മയെ കണ്ടുകൊണ്ട് വണ്ടിയിൽ നിന്നിറങ്ങെ അവരും പരിചിത ഭാവത്തിൽ ചിരിച്ചു
വാ… കയറ്…
പൈപ്പ് പൂട്ടി കൈ തട്ടത്തിൽ തുടച്ചുകൊണ്ട് അവരും ഞങ്ങളോടൊപ്പം അകത്തേക്ക് കയറി
അഫി ജ്യൂസ് എടുക്കാൻ എന്നു പറഞ്ഞകത്തേക്ക് പോയതും അന്നത്തെ പോലെ തന്നെ സോഫയിൽ ഞങ്ങളൊറ്റയ്ക്കായി
ഇത്ത ഒറ്റക്കെ ഉള്ളോ…
മ്മ്… അസ്മ കോളേജിന്നു ക്യാമ്പിനു പോയിരിക്കുകയാ… അൻവർ ബാംഗ്ലൂരിൽ കടയുടെ കാര്യങ്ങൾ നോക്കാൻ ഉപ്പാന്റെ കൂടെയാ… കല്യാണത്തിനു മുൻപ് കമിഴ്ന്നു കിടക്കുന്ന ഇല തിരിച്ചിടാൻ മടിയായിരുന്നവന് കല്ല്യാണം കഴിഞ്ഞൊരാഴ്ച്ച കഴിഞ്ഞു അവൻ എല്ലാ കാര്യങ്ങളും നോക്കാൻ തുടങ്ങി ഇപ്പൊ എല്ലാത്തിനും നല്ല ഉഷാറായി…
മ്മ്… അപ്പൊ നല്ല ബോറിങ്ങാണല്ലേ…
പറയാനുണ്ടോ… സഹായത്തിനൊരുത്തിയുണ്ട് അവളെ അനിയത്തീടെ മോളെ കല്യാണമായൊണ്ട് രണ്ടാഴ്ചയായി അവളുമില്ല…
ജ്യൂസുമായി വന്ന അഫി ഞങ്ങൾക്ക് ജ്യൂസ് തന്ന് ഒരു ഗ്ലാസ്‌മെടുത്തു അവരുടെ അടുത്തിരുന്നു കുടിച്ചു
ഭക്ഷണമൊക്കെ നല്ലോണം കഴിക്കുന്നില്ലേ…
കഴിക്കുന്നുണ്ട്…
ഞാൻ തന്ന മെഡിസിൻ കഴിച്ചായിരുന്നോ…
കഴിച്ചു…
അവൾ കണ്ണും കയ്യും ഒക്കെ പിടിച്ചു പരിശോധിച്ചു
ഇപ്പൊ രക്തം വെച്ചിട്ടുണ്ട് എന്നാലും ബ്ലഡ് സർക്കുലേഷൻ കുറവാണ്… അത് സാരോല്ല മസ്സാജ് ചെയ്താൽ ശെരിയാവും…
അവൾ പറയുന്നത് കേട്ടിരിക്കുന്ന അവരെയും അവളെയും നോക്കിയിരിക്കെ എന്നെ നോക്കി