റൂമിൽ വേറെയും ആളുകളുണ്ടാവും അവർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്…
ഇല്ല…
ഇല്ലെങ്കിൽ നിനക്ക് നല്ലത് എന്തേലുമുണ്ടായാൽ ഞാനെടുത്ത് ചുവരിതേക്കും…
എന്റിക്കാ… മതി എനിക്കറിയാം…
(ചിരിയോടെ) എങ്കി വിട്ടോ…
ഇക്കാ… അമീടെ കാര്യം…
എന്ത് കാര്യം…
കളിക്കല്ലേ…
അത് നിന്നെ പറഞ്ഞയക്കാൻ ഞാൻ ച്ചുമ്മാ പറഞ്ഞതല്ലേ… നമുക്ക് വേറെ പെണ്ണ് നോക്കാടാ…
ദേ… ഇക്കാ തമാശ വിട്…
ശെരിയാക്കാടാ… അവളെ ഉമ്മാന്റേം ഉപ്പാന്റേം ഹെൽത്തൊന്നു ഒക്കെ ആവട്ടെ എന്നിട്ട് ഞാൻ സംസാരിച്ചോളാം…
മതി… അത് കേട്ടാ മതി…
കേറി പോവാൻ നോക്കെടാ…
ഹഗ്ഗ് ചെയ്തു പിരിഞ്ഞ പിറകെ വീട്ടുകാരെ അടുത്ത് നിൽക്കുന്ന അഭി അവനടുത്ത് ചെന്ന് എന്തോ സംസാരിച്ചതും അവൻ ഏന്റെ അടുത്തു വന്നു
കൈയിൽ കാശെന്തേലുമുണ്ടോ…
ഒരു അഞ്ഞൂറ് ആയിരമൊക്കെ കാണും…
രണ്ടായിരം രൂപ കാണുമോ…
കാശായിട്ടില്ല… എന്തേ…
അവൻ ടാക്സിക്ക് കൊടുക്കാൻ കൈയിൽ കാശില്ല ഇവിടെ വന്ന് എന്നോട് വാങ്ങാന്നു കരുതിയതാ… ഞാനാണേൽ ഉണ്ടായിരുന്നത് കാലത്ത് ആമിക്ക് കൊടുക്കുകേം ചെയ്തു…
അത് സാരോല്ല ഞാൻ എ ടി എമ്മിന്ന് എടുത്തുകൊടുത്തോളാം…
എങ്കി ഒരു ഇരുപത്തി അയ്യായിരം കൊടുക്ക്… അവരെ കൈയിൽ ചിലവിനും ഒന്നുമില്ല… അവന് ശമ്പളം കിട്ടിയിട്ട് അവൻ തന്നോളും…
അതായിക്കോട്ടെ…
അവർ യാത്ര പറഞ്ഞു പോയ പിറകെ ഞങ്ങൾ പുറത്തേക്ക് വരെ സമയം വൈകിയതിന്റെ ഫൈനുമടച്ചു എ ടി എമ്മിൽ ചെന്ന് കാശെടുത്തവർക്ക് കൊടുക്കുന്നതിനൊപ്പം ഏന്റെ നമ്പറും കൊടുത്തു എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചോളാൻ പറഞ്ഞവരെ പറഞ്ഞയച്ചു