ഭക്ഷണം കഴിച്ചാശേഷം അവിടുന്നിറങ്ങി വീട്ടിൽ ചെല്ലുമ്പോ എല്ലാവരും മാമന്റെ വീട്ടിലേക്ക് പോവാൻ റെഡിയായിട്ടുണ്ട് അവർ പോയപിറകെ പെട്ടന്ന് കുളിച്ച് റെഡിയായി ഇറങ്ങി
ഭാബയെയും മറ്റും കൂട്ടാൻ ചെന്നു അവരെയും കൂട്ടി മാമന്റെ വീട്ടിലേക്ക് ചെന്നു മാമിയുടെയും കുഞ്ഞയുടെയും മുഖത്ത് സങ്കടമുണ്ട് അവർക്കരികിൽ ചെന്ന് സംസാരിക്കേ അങ്ങോട്ട് വന്ന നൂറ അവരുടെ മുഖഭാവവും ഏന്റെ സമാധാനിപ്പിക്കലും കണ്ട് എന്താ കാര്യമെന്ന് തിരക്കിയതിന്
അനു പോവുന്നതിന്റെ സങ്കടമാ…
അവന് എപ്പോവേണമെങ്കിലും വന്നൂടെ… അവനവിടെ ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല…
അവൾ പറഞ്ഞത് മനസിലാവാതെ നിൽക്കുന്ന അവർക്ക് അവൾ പറഞ്ഞത് പറഞ്ഞുകൊടുത്തു രണ്ടാളുടെയും മുഖം തെളിയുന്നില്ലെന്ന് കണ്ട്
ഒരു കാര്യം ചെയ്യാം ഉൽഘടനത്തിനു പോവുമ്പോ നിങ്ങളും പോരെ അപ്പൊ അവന്റെ കാര്യങ്ങളൊക്കെ നേരിട്ട് കണ്ടറിയാലോ…
പിന്നെയും ഓരോന്ന് പറഞ്ഞു സമാധാനിപ്പിച്ചു ഡ്രസ്സ് ചെയ്തിറങ്ങിയ അനുവിനെ അടുത്തുവിളിച്ച് ഭാബ അവന്റെ കൈയിൽ പിടിക്കുമ്പോ കൈയിൽ കാശു ചുരുട്ടി കൊടുത്തതാണെന്നു മനസിലായി അവൻ വേണ്ടെന്നു പറയാൻ പോയതും അവനെ വിലക്കി ഇറങ്ങാൻ നേരം അഫിക്ക് ഹോസ്പിറ്റലിൽ ചെറിയ ആവശ്യമുള്ളോണ്ട് അവനെ ഡ്രോപ്പ് ചെയ്തു ഞങ്ങൾ ഹോസ്പിറ്റലിലേക്ക് പോവും എന്ന് പറഞ്ഞു ഇറങ്ങുമ്പോ മാമിയും കുഞ്ഞയും ഉമ്മയും കണ്ണ് നിറക്കുന്നത് കണ്ടു എയർപോർട്ടിന് അരികിൽ ഉള്ള കടയിൽ ചായയും പലഹാരങ്ങളും കഴിച്ചുകൊണ്ടിരിക്കെ അഭിയും മൂന്നു പെൺകുട്ടികളും ഒരു സ്ത്രീയും മറ്റൊരാളും അങ്ങോട്ട് വന്നു