ശെരി ഉപ്പാ…
ഞങ്ങൾ വണ്ടിയുമെടുത്തു ഷെബിത്താന്റെ വീട്ടിലേക്ക് ചെന്നു ബെല്ലടിച്ചപിറകെ ഇത്ത വന്നു വാതിലിൽ തുറന്നു ഞങ്ങളെ കണ്ടതും സന്തോഷത്തോടെ
ഇതെന്താ പെട്ടന്ന് എല്ലാരും കൂടെ… കയറ് വാ…
അകത്തേക്ക് കയറി
ഇരിക്ക്ട്ടോ… ഞാൻ കുടിക്കാനെന്തേലും എടുക്കട്ടെ…
അകത്തേക്ക് പോയ അവൾ നീട്ടിവിളിക്കുന്നത് കേട്ടപ്പോ കൊല്ലാനാണോ തിന്നാനാണോ എന്ന സംശയം മാത്രമേ ഉള്ളായിരുന്നു
അവൾക്കടുത്തേക്ക് ചെന്ന ഏന്റെ നേരെ
(ശബ്ദം താഴ്ത്തി ദേഷ്യത്തോടെ) എല്ലാരേം കൊണ്ട് വരുമ്പോ നിനക്കൊന്നു വിളിച്ചു പറഞ്ഞൂടെ… (എന്നൊക്കെ പറഞ്ഞ് ദേഷ്യപ്പെട്ടു തുടങ്ങിയത് ഫ്രിഡ്ജിൽ നിന്നും തണ്ണിമത്തനെടുത്ത് ജ്യൂസടിക്കുമ്പോഴും തീർന്നില്ല) എനിക്കൊരു ഗ്ലാസ് എടുത്തു തന്ന് ജ്യൂസും കൊണ്ട് ചിരിച്ചോണ്ട് അവർക്കരികിലേക്ക് ചെന്നു ജ്യൂസ് കൊടുക്കുന്നതോടൊപ്പം അവരോട് കുശലം ചോദിക്കാനും മറക്കാതെ തിരികെ വന്ന അവൾ ഫോണെടുത്തു അളിയനെ വിളിച്ച് ഞങ്ങൾ വന്നകാര്യം പറഞ്ഞു സംസാരിച്ച ശേഷം തിരികെ വന്നിരുന്നു സംസാരിക്കുന്നതിനിടെ പ്രിയയേ യൂണിഫോമിൽ കാണുമ്പോ നല്ല മാറ്റമുണ്ടെന്നൊക്കെ പറഞ്ഞിരിക്കുന്ന അവളോട് ഞാൻ കാര്യം പറഞ്ഞതും സന്തോഷത്തോടെ എല്ലാരേയും നോക്കിയശേഷം എണീറ്റ് അടുക്കളയിൽ പോയി കൈയിൽ പഞ്ചസാരയുമെടുത്തു തിരികെ വന്ന് ഏന്റെ വായിലേക്കിട്ടു അല്പ സമയം കൂടെ സംസാരിച്ചിട്ട് ഇറങ്ങാൻ തുടങ്ങിയതും അളിയൻ വന്നിട്ട് പോവാം എന്ന് പറഞ്ഞു പിടിച്ചിരുത്തി സംസാരിക്കേ ആമി ഉണർന്നു അവളെ കളിപ്പിച്ചുകൊണ്ടിരിക്കെ ഹോട്ടലിൽ നിന്നും ഭക്ഷണവും വാങ്ങി അളിയൻ കയറി വന്നു