നാലെണ്ണത്തിന്റെയും കണ്ണിൽ ഉരുണ്ടുകൂടി നിന്ന കണ്ണീർ ഒലിച്ചിറങ്ങി അഫി ഉപ്പാനെ കെട്ടിപിടിച്ചു
ഉപ്പ : എന്താ മോളേ ഇത്…
ഇത്ത : (പ്രിയയെ നോക്കി) യൂണിഫോമും ഇട്ട് ഇങ്ങനെ കണ്ണീരൊലിപ്പിക്കല്ലേ… ആരേലും കണ്ടാൽ നാണക്കേടാ… അയ്യേ…
ലെച്ചു ഉമ്മാനേം ഉപ്പാനേം നോക്കി ഒന്നും മിണ്ടാതെ തലകുനിച്ചു നിൽക്കുന്ന കണ്ട് ഉമ്മ അവളുടെ തലയിൽ തലോടി
ഉമ്മ : എന്ത് പറ്റി…
ലെച്ചു : സോറി… കണ്ടപ്പോ അറിയാതെ…
ഉമ്മ : അയ്യേ… എന്താ മോളേ ഇത്…
ഉമ്മ അവളെ ചേർത്തുപിടിച്ചു ആശ്വസിപ്പിച്ചു
എല്ലാരും റെഡിയായതും
ഉമ്മ : നീ… ഇവരെ കൂട്ടി ഷെബിന്റെ അവിടെ ഒന്ന് പോയിട്ട് അവളോടും പറഞ്ഞേക്ക് ഇല്ലെങ്കിൽ അവളറിഞ്ഞാൽ നിന്നെ അവള് നിലത്ത് നിർത്തൂല…
ഇത്ത : ഇപ്പൊ തന്നെ പോയേക്ക്… ഇല്ലെങ്കി അവള് വിളിക്കുമ്പോ ഉമ്മ സംസാരത്തിന്റെ ഇടയിൽ പറഞ്ഞാൽ പിന്നെ അവളെന്തൊക്കെ കാട്ടിക്കൂട്ടും എന്ന് കണ്ടറിയേണ്ടിവരും…
മ്മ്…
ഉപ്പ : തിരഞ്ഞെടുപ്പ് വരാൻ പോവുകയാ… അതോണ്ട് അത് കഴിയും വരെ വേറാരും ഇതറിയണ്ട…
ഇത്ത : ശെരിയാ… എങ്ങനെ എങ്കിലും പാർട്ടിക്കാരറിഞ്ഞാൽ ന്യൂസും പാർട്ടിക്കാരും എല്ലാരും കൂടെ ഇവളെ നാണം കെടുത്തും…
ഉപ്പ : ഇപ്പൊ ഇവളെ താഴ്ത്തികെട്ടലും ഭരണ കക്ഷിയെ തളർത്തലും പ്രതിപക്ഷതിന്റെ ആവശ്യമാ… ഈ പ്രശ്നമറിഞ്ഞാൽ പാർട്ടിക്കാര് മതവും പറഞ്ഞ് നടക്കുന്നവരെക്കൊണ്ട് നാട് കത്തിക്കും അതോടെ നാട് കത്തിയതിനു ഭരണ കക്ഷിയും ഇവളും എല്ലാരുടെയും മുന്നിൽ കുറ്റക്കാരവും പ്രതിപക്ഷത്തിന് അവരുടെ രണ്ടെതിരാളികളും ഇല്ലാതെയാവും… നാട്ടുകാര് പറയുന്നതല്ല നാട് കത്താൻ നിങ്ങള് കാരണമാവരുത്… അതുകൊണ്ട് ഇപ്പൊ ആരും അറിയാതെ വെക്കണം…