ഡി… ഇത്താ… ഇങ്ങ് വാ…
എന്താടാ… (ചോദിച്ചോണ്ട് അവളടുത്തേക്ക് വന്നു)
(അവരെ നോക്കി)എല്ലാരും എഴുനേറ്റ് ഒന്നങ്ങോട്ട് നിരന്നു നിന്നെ…
കാര്യം മനസിലാവാതെ അവരെഴുനേറ്റ് നിരന്നു നിന്നു
ഇതാണ് സുലൂന്റെ മരുമക്കള് ഇനി പറഞ്ഞില്ല അറിഞ്ഞില്ല എന്നെങ്ങാനും പറഞ്ഞ് കണ്ണ് നിറച്ചാ ഏന്റെ സ്വഭാവം മാറും പറഞ്ഞേക്കാം…
മുത്തോഴികെ നാലാളും ഞെട്ടി പണ്ടാരമടങ്ങി നിൽപ്പുണ്ട് റിയ ഭലത്തിനെന്ന പോലെ അഫിയുടെ കൈയിൽ പിടിച്ചിട്ടുണ്ട് അഫിയാണേൽ നിന്നുവിയർക്കുന്നുണ്ട് പ്രിയ കല്ല് പോലെ ഉറച്ചു നിൽക്കാൻ ശ്രെമിക്കുന്നുണ്ടെങ്കിലും അവളുടെ കാല് ചെറുതായി വിറക്കുന്നുണ്ട് ലെച്ചുവാണേൽ ഷോക്കടിച്ച പോലെ ഒറ്റ നിൽപ്പാണ്
ഉമ്മ : (ഞെട്ടൽ മാറിയതും ഉമ്മറത്തേക്ക് നോക്കി) ഇത് നോക്ക് ഒന്നിങ്ങോട്ട് വന്നേ…
ഉപ്പ : ദാ വരുന്നു…
അഫി പെട്ടന്ന് ബോധം വന്നപോലെ “അള്ളോഹ് ഉപ്പ” എന്നും പറഞ്ഞ് ഉമ്മറത്തേക്കോടി
ഉപ്പാനെ താങ്ങി പിടിച്ച് കൊണ്ടുവന്ന് കസേരയിലിരുത്തുമ്പോയും ഷോക്ക് മാറാതെ മരവിച്ചു നിൽപ്പുണ്ട് മൂന്നും
ഇവരെ അഞ്ചാളേം ഇവനിഷ്ട്ടാനോലും…
ഉപ്പ : അതെങ്ങനാ അഞ്ചാളേം ഇഷ്ടം… അതൊന്നും ശെരിയാവൂല… ഒന്നൂലേൽ നാട്ടുകാരെന്തു പറയുന്നു നോക്കണ്ടേ…
മുത്തൊഴികെ ഒറ്റയെണ്ണത്തിന്റെ മുഖത്ത് ചോരയില്ലാത്ത അവസ്ഥയിൽ നിപ്പുണ്ട് കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്
ഇത്ത : ഉപ്പാ… വേണ്ടേ വെറുതെ കളിപ്പിക്കണ്ട… അതുങ്ങളെ മുഖം നോക്ക്…
ഉപ്പ : (അവരെ എല്ലാരേം നോക്കി) ഏന്റെ മക്കളേ… ഇതാർക്കും മനസിലാവൂലന്നാണോ നിങ്ങളെ വിചാരം… എനിക്കിത് നേരത്തെ അറിയായിരുന്നു… ഞാനിങ്ങളെ ഒന്ന് കളിപ്പിച്ചതല്ലേ…