അതേ… എന്തേ മലയാളിയാണെന്നു തോന്നിയോ… ചേട്ടനവളെ പ്രിയാന്നു വിളിച്ചോ ഇവിടെല്ലാരും അങ്ങനെയാ വിളിക്കുന്നെ…
സതീഷേട്ടൻ : ആളെ കണ്ടപ്പോ മലയാളി അല്ലെന്നു തോന്നി സംസാരിക്കുന്നത് കേട്ടപ്പോ ഞാൻ കരുതി മലയാളിയാണെന്നു…
അവള് നാല് ഭാഷകൾ ഫ്ലൂവന്റായി സംസാരിക്കും… ഇപ്പൊ അവരെല്ലാം സൈൻ ലാംഗ്വേജ് പഠിക്കുന്നുണ്ട്…
സതീഷേട്ടൻ : അത് ശെരി… എവിടെയാ പടികുന്നെ…
നമ്മള് ഭക്ഷണം കഴിക്കുമ്പോ വന്നില്ലേ റിയ അവൾക്ക് സംസാരിക്കാൻ കഴിയില്ല…
സതീഷേട്ടൻ : നേരത്തെ നല്ലോണം സംസാരിച്ചല്ലോ…
കഴുത്തിൽ ഒരു മെഷീനുണ്ട് അത് വെച്ചാണ് സംസാരിക്കുന്നത്… അവള് പഠിപ്പിച്ചു കൊടുക്കുകയാ…
സതീഷേട്ടൻ : പാവം…
എന്തിന്… അതവൾക്കൊരു കുറവൊന്നുമല്ല… മെഷീനില്ലാതെ മിണ്ടാൻ കഴിയില്ല എന്ന് കരുതി അവളെ കുറച്ച് കാണണ്ട അവളെവിടെ സൌത്ത് ഇന്ത്യൻ ബാങ്കിൽ അസിസ്റ്റന്റ് മാനേജറാണ്…
സതീഷേട്ടൻ : ഹേ…
ആ… ന്നേ…
എഴുനേറ്റ് അകത്തേക്ക് ചെല്ലേ ഇത്തയും അവരും കൂടെ എന്തൊക്കെയോ പറഞ്ഞോണ്ടിരിപ്പുണ്ട് ലെച്ചുവിന്റെ മുഖം ഉറങ്ങി എണീറ്റതോടെ ഫ്രഷായിട്ടുണ്ട് അടുക്കള ഭാഗത്തു ചെന്നു ജ്യൂസടിക്കാൻ നാരങ്ങ പൊളിക്കുന്ന ഉമ്മാനെ പിറകിലൂടെ കെട്ടിപിടിച്ചു
എന്താ സുലു കുട്ടീ… ഇവിടിങ്ങനെ നിന്നാ മതിയോ…
പിന്നെ…
വാ… പറയാം…
നിക്കെടാ കുട്ട്യേക്ക് ഈ ജ്യൂസൊന്നടിക്കട്ടെ…
ആദ്യം ഞാനൊരു കാര്യം കാണിച്ചു തരാം… എന്നിട്ട് തീരുമാനിക്കാം ജ്യൂസടിക്കണോ ഒലക്കകൊണ്ടടിക്കണോന്നു
ഉമ്മാനെ പിടിച്ചോണ്ട് അവരെ അടുത്തേക്ക് പോയി