ഉപ്പ : യൂണിഫോമിലാണല്ലോ…
പ്രിയ : (ചിരിയോടെ) ഓഫീസിന്നിറങ്ങി നേരെ ഇങ്ങോട്ട് പോന്നു…
ഉപ്പ : അത് നന്നായി മോളെ യൂണിഫോമിലൊന്നു കാണാൻ പറ്റിയല്ലോ…(അകത്തേക്ക് നോക്കി) സൂ… ഒന്നിങ്ങു വന്നേ…
ഉമ്മ : ദാ വരുന്നു…
പ്രിയ ഇത് സദീഷേട്ടൻ ഉപ്പാന്റെ സുഹൃത്താണ് എസ് ഐ ആയിരുന്നു…
ഹർ പ്രീത് സിംഗ് ഐ പി എസ് ഇപ്പൊ കോഴിക്കോട് എ സി പി യാണ്…
സതീഷേട്ടന്റെ കണ്ണൊന്നു തുറിച്ചു
എന്താ വിളിച്ചേ… (ചോദ്യത്തിന് പിറകെ വന്ന ഉമ്മ പ്രിയയെ കണ്ട്) മോളേ… അസ്സലായിക്ക് നേരത്തെ ഫോണിൽ കണ്ടേരം ഞാമ്പിജാരിച്ചിക്ക് ഒരീസം ഇതിട്ടൊണ്ട് വരാൻ പറയണോന്നു… മോള് വാ…
മുത്ത് : ഓ… എനിക്ക് യൂണിഫോം ഇല്ലാത്തോണ്ട് എന്നെ ഒരു വെലേമില്ല…
ഉമ്മ : മുത്തിനെ അമ്മായിക്ക് വെലയില്ലാണ്ടിരിക്കോ… വാ… വാ…
മുത്ത് : വെലയുള്ളത് നന്നായി ഇല്ലേൽ ഞാനും പോയി പോലീസായേനെ…
ആദ്യം പഠിച്ചു തുടങ്ങിയത് തീർക്കാൻ നോക്ക്… ക്ലാസ്സിലും പോവൂല മടിച്ചി…
മടിച്ചി ഇങ്ങളെ മറ്റൊൾ… പണീം കളഞ്ഞു തെരാ പാരാ നടക്കുന്നില്ലേ ഇങ്ങളെ ഡോക്റ്ററ്…
ഇങ്ങ് വന്നേ ഒരു കാര്യം പറയട്ടെ… (അവളുടെ ചെവിയിലായി) പോയി ഷഡി അലക്കെടീ…
(ചിണുങ്ങിക്കൊണ്ട്)ദേ… കാക്കൂ… എനിക്ക് ദേഷ്യം വരുന്നുണ്ട്…
എങ്കി വേകം ചെല്ല് ദേഷ്യമതിനോട് തീർത്തോ എങ്കി വേകം കഴിയും
ഉമമ്മാആ….
ദേഷ്യത്തോടെ ചവിട്ടി കുലുക്കി അകത്തേക്ക് പോകുന്ന അവളെ നോക്കെ
ഉപ്പ : എന്തിനാടാ അതിനെ വെറുതെ ദേഷ്യം പിടിപ്പിക്കുന്നെ…
വെറുതെ ഒരു രസം…
സതീഷേട്ടൻ : അവര് പഞ്ചാപിയാണോ…