പാത്തു : യു ട്യൂബ് കാണാൻ…
പാത്തൂട്ടീ… ഫോണിൽ കളിച്ചിരുന്നാൽ മടിയന്മാരായിപ്പോകും അതോണ്ട് നമുക്ക് ഫോണിൽ ദിവസോം ഒരു മണിക്കൂർ അത് മതി…
എന്നെ നോക്കുന്ന അവളെ നോക്കി
ഇപ്പൊ മാമന്റെ മക്കള് മുറ്റത്ത്പോയി കളിച്ചോ…
അഭി : ഞാള സൈക്കിളുംമേ കയറ്റൂല…
അത് വല്യ സൈകിളല്ലേ… പാത്തൂട്ടിക്കും ആമിക്കും മാമൻ ചെറിയ സൈക്കിള് വാങ്ങിത്തരാട്ടോ… ഇപ്പൊ മാമന്റെ പൊന്ന് ചെല്ല് കളിച്ചോ…
മ്മ്…
പറഞ്ഞതും കേട്ടവര് പോയി
സതീഷേട്ടൻ : മക്കള് നല്ല അനുസരണയാണല്ലോ…
ഉപ്പ : ഭയങ്കര അനുസരണയാ… ഇങ്ങോട്ട് വാന്നു പറഞ്ഞാൽ അങ്ങോട്ട് പോവും… ഇത് അവൻ കൊഞ്ചിച്ചോണ്ടിരിക്കുന്നോണ്ട് പറഞ്ഞാൽ കേൾക്കുന്നതാ…
കട്ടനും കുടിച്ചു സംസാരിച്ചോണ്ടിരിക്കെ
മുറിവുണ്ടെങ്കിൽ പിനെന്തിനാ പറമ്പിൽ പോയേ…
ഉപ്പ : ഞാനിപ്പോന്നങ്ങോട്ട് പോയേ ഉള്ളൂ…
അത് മനസിലായി ചായപോലും കുടിക്കാതെ പോയകാര്യമല്ലേ… തൊലിയൊക്കെ ഇളകിയിരിക്കുകയാ ഇനി അതുണങ്ങും വരെ എങ്ങോട്ടുമിറങ്ങേണ്ട…
അനു പോവുന്നതല്ലേ ഒന്നവിടെവരെ പോവണ്ടേ…
അത് പോവാം അല്ലാതെ വേറെ എവിടേക്കും ഇറങ്ങേണ്ട…
പിന്നെയും പലകാര്യങ്ങളും സംസാരിച്ചുകൊണ്ടിരിക്കെ മുറ്റത്ത് വന്നു നിന്ന വണ്ടിയിൽ നിന്നും യൂണിഫോമിൽ പ്രിയ ഇറങ്ങുന്നത് കണ്ട് ഞെട്ടലോടെ
സതീഷേട്ടൻ : ഇതെന്താ പോലീസ്…
ഉപ്പ : പ്രിയയല്ലേ… മോളുടെ ഫ്രണ്ടാ… അവരടുത്തേക്ക് വന്നു മറ്റേത് ഇവന്റെ മുറപെണ്ണാ…
ഉപ്പയും എന്നെ അവൾക്ക് വളച്ചുകൊടുക്കാനുദ്ദേശിച്ചു മുറപ്പെണ്ണ് എന്നു പറയുന്നത് കേട്ട് ചിരിവന്നെങ്കിലും ചിരിച്ചില്ല