അഫി : ഇത്തിരി തൊലി പോയാൽ അടങ്ങിയിരുന്നൂടെ കണ്ടില്ലേ ആകെ തൊലി പോയി… (കുഞ്ഞു മുറിവിന്റെ വശങ്ങളിലേക്ക് തൊലി പൊളിഞ്ഞിട്ടുണ്ട്) നേരത്തിനു ഭക്ഷണോം കഴിക്കില്ല… ഉണങ്ങാൻ മരുന്നും കഴിക്കില്ല… ഇതിലും ഭേദം ചെറിയ മക്കളാ… (കണ്ണ് തുടച്ചുകൊണ്ട്) “നശിച്ചു പോകുവെ ഉള്ളൂ നാശങ്ങൾ… ” (തുടച്ചിട്ടും ഒഴുകിയിറങ്ങുന്ന കണ്ണുനീര് തുടച്ചു പിറുപിറുക്കുന്ന അവളെ നോക്കി) എങ്ങോട്ടും പോവണ്ട… ഉണങ്ങും വരെ കാലിടേണ്ട…
ഉപ്പ : (പൗഡർ ഇടുന്ന അവളുടെ തലയിൽ തലോടി കൊണ്ട്) വിഷമിക്കാൻ മാത്രമൊന്നൂല്ല മോളേ… ഇതിനൊക്കെ കണ്ണ് നിറച്ചാലെങ്ങനാ… മോളൊരു ഡോക്ടറല്ലേ… തറഞ്ഞതും മുറിഞ്ഞതുമൊക്ക എത്ര കാണുന്നതാ…
മിണ്ടാതെ വന്നേ… വന്ന് ചായകുടിക്ക്… എന്നിട്ട് മരുന്ന് കഴിക്കണം… (കസേരയിൽ നിന്നും പിടിച്ചെണീപിച്ചു താങ്ങിക്കൊണ്ട് അകത്തേക്ക് നടന്നു)
ലക്ഷ്മി യും ഇത്തയും ഭക്ഷണോം വെച്ച് ഞങ്ങളെ കാത്തിരിപ്പുണ്ട് ഞങ്ങളും ചെന്നിരുന്നു കഴിക്കാൻ തുടങ്ങി കഴിച്ചുകൊണ്ടിരിക്കെ റിയ കയറി വന്നു
വാടീ ഇരിക്ക്…
ഞാൻ കഴിച്ചതാ നിങ്ങള് കഴിക്ക്…
അവളകത്തേക്ക് പോയി
സദീഷേട്ടൻ : അതാരാ…
ഉപ്പ : ഇവളെ ഫ്രണ്ടാ…
ഞങ്ങൾ കഴിച്ചു കഴിഞ്ഞ് അഫി ഉപ്പാനെ മുന്നിലെ ചെയറിൽ കൊണ്ടിരുത്തി മുറിവുണങ്ങാനുള്ള ഗുളികയും എടുത്ത് കൊടുക്കേ റിയ എല്ലാർക്കും കട്ടനുമായി വന്നു
അതും കുടിച്ചു സംസാരിച്ചുകൊണ്ടിരിക്കെ കുഞ്ഞുങ്ങൾ വന്നു
പാത്തു : മാമാ ഫോൺ താ…
അവളെ പിടിച്ച് മടിയിലിരുത്തി
എന്തിനാ പാത്തൂട്ടിക്കിപ്പോ ഫോൺ…