ഉപ്പ : ഇത വരുന്നു… (പണിക്കാരെ നോക്കി) ഞാള് ചായകുടിച്ചിട്ട് വരാം… (സതീഷേട്ടനെ നോക്കി) വാടാ…
ഞാൻ ആമിയെയും പാത്തുവിനെയും എടുത്തുകൊണ്ട്
നാലാളും കൂടെ കൃഷി നോക്കാനിറങ്ങിയതാണോ…
പാത്തു : ഞാള് മീനിനെ കാണാൻ വന്നതാ…
മ്മ്… നമ്മക്ക് ഇതില് കുറേ മീനിനെ കൊണ്ടിടണം…
ആമി : വല്യ മീനിനെയാണോ…
പാത്തു : എപ്പോളാ കൊണ്ടിടുക…
അഭി : കളർ മീനാണോ…
വല്യതാവുന്ന മീനിനെയും കളർ മീനിനെയുമൊക്കെ വാങ്ങാം ഇപ്പൊ നമുക്ക് പോയി ചായകുടിക്കാം… കുട്ടൂന് എന്ത് മീനാ ഇഷ്ടം…
കുട്ടു : കളർ മീൻ…
നമ്മുക്ക് വാങ്ങാ…
അവനെന്നെ ഒന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല അവരെയും കൂട്ടി വീട്ടിലേക്ക് നടക്കാൻ തുടങ്ങേ
അഫി : ഉപ്പാക്ക് വേദനയുണ്ടല്ലേ…
ഉപ്പ : ചെറുതായി ഒന്ന് പൊട്ടി മോളേ അതിന്റെയാ…
അഫി : എന്നിട്ടാണോ ഇങ്ങനെ ഇറങ്ങി നടക്കുന്നെ… ഞാനെടുക്കാം…
ഉപ്പ : എന്നെ പൊക്കാനൊക്കെ മോളെകൊണ്ട് പറ്റുമോ…
അഫി : അതൊക്കെ ഞാൻ പൊക്കിക്കോളും… (അവൾ എടുക്കാൻ നോക്കി)
ഉപ്പ: വേണ്ടമോളെ ഞാൻ വെറുതെ പറഞ്ഞതാ…
അഫി : എനിക്ക് പോങ്ങൂലാന്ന് പേടിച്ചിട്ടാണേൽ ഇക്ക എടുതൊട്ടേ…
ഉപ്പ : അതിനുമാത്രമൊന്നുമില്ല മോളേ…
അഫി : (ഉപ്പ സമ്മദിക്കാതായതും അവളുപ്പാന്റെ കൈ എടുത്തു തോളിലിട്ട്) കാല് നിലത്ത് കുത്തണ്ട…
ഉപ്പ : (ചിരിയോടെ) ശെരി ഡോക്ടറെ…
വീട്ടിലെത്തിയതും ഉപ്പാനെ കസേരയിലേക്കിരുത്തി കാലിലെ മുണ്ട് മാറ്റി കാൽ അഴിച്ചു
അഫി : ഇതാണോ ചെറിയ പൊട്ട്… പറഞ്ഞാലും കേൾക്കൂല…
എന്തൊക്കെയോ നോടിഞ്ഞോണ്ട് അകത്തേക്ക് പോയവൾ മരുന്നിന്റെ ബോക്സ്മായി വന്നു ബെറ്റാഡിൻ പഞ്ഞിയിലാക്കി തുടച്ചുകൊണ്ട്