വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

Posted by

ഉമ്മ : ഉപ്പാനെ ഇങ്ങ് വിളിച്ചോ ഉപ്പയുമൊന്നും കഴിച്ചില്ല…

വിളിച്ചിട്ട് വരാം… കുട്ടികളെവിടെ…

നാലാളും ഉപ്പാന്റെടുത്തുണ്ട്…

പുറത്തേക്കിറങ്ങെ അഫിയും പിറകെ വന്നു പ്രിയയെ വിളിച്ചു

നീ എവിടെയാ…

ഓഫീസിൽ… എന്തേ…

നീ വീട്ടിലേക്ക് വാ…

ഇപ്പോഴോ…

മ്മ്…വരുന്നവഴിക്ക് മുത്തിനെയും കൂട്ടിക്കോ…

എന്താ എന്തേലും പ്രശ്നമുണ്ടോ…

ഹേയ്… നിന്നെ ടീവിയിൽ കണ്ടപ്പോ അങ്ങനെ ഒന്ന് കാണണം എന്ന് തോന്നി…

റൊമാൻസാണോ…

ആന്നേ…(ഹോൺ അടിക്കുന്നത് കേട്ട്) നീ ഡ്രൈവിങ്ങിലാണോ…

അത് സാരോല്ല…

ഫോൺ വെച്ചിട്ട് വാടീ…

കാൾ കട്ട് ചെയ്തു റിയയെ വിളിച്ചു

നീ എവിടെയാ…

ബാങ്കിൽ…

ലീവ് പറഞ്ഞിട്ട് വീട്ടിലേക്ക് വാ…

ശെരി…

കാൾ കട്ട്‌ ചെയ്തു മൂത്തിനെ വിളിച്ചു

നീ എവിടെയാ…

വീട്ടിൽ…

പ്രിയ വരും കൂട്ടാൻ റെഡിയായി നിന്നോ…

പ്രിയേച്ചി വിളിച്ചിനും…

ആ… എന്നാ റെഡിയായി വരാൻ നോക്ക്…

എന്താ കാക്കൂ പരിപാടി…

ഇങ്ങ് വാടീ… പറയാം…

ശെരി…

ഉപ്പയുടെ അടുത്ത് ചെന്നു ഉപ്പയും സതീഷേട്ടനും കുട്ടികളും പണിക്കാരെ അടുത്ത് നിൽപ്പുണ്ട്

ഉപ്പാ…

ഉപ്പ : ആ… നിങ്ങളിതെങ്ങോട്ടാ…

ഇങ്ങോട്ട് വന്നതാ…

ഉപ്പ : മോള് ഹോസ്പിറ്റലിപോയില്ലേ…

അഫി : ഞാൻ റിസയിങ് ചെയ്തു… ഇവിടെ അടുത്ത് എവിടേലും നോക്കാമെന്നു കരുതി…

ഉപ്പ : അതാ നല്ലത്… ദിവസോം ഇത്ര ദൂരം പോയിവരവ് ബുദ്ധിമുട്ടല്ലേ പോരാത്തേന് നേരോം കാലോം നോക്കാതെ വിളി വന്നാൽ ഓടേണ്ട…

അഫി : അതേ… ഉമ്മ വിളിക്കുന്നുണ്ട്… ചായ കുടിക്കാം വാ…

Leave a Reply

Your email address will not be published. Required fields are marked *