വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

Posted by

അവളെന്റെ മുഖത്തേക്ക് നോക്കി

എന്തേലും കഴിച്ചോ നീ…

മ്ഹും…

എന്തേലും കഴിക്കാം എന്നിട്ട് കുറച്ചു കിടക്ക് ക്ഷീണം മാറട്ടേ… ആദ്യമാ മുഖമൊക്കെ ഒന്നുകഴുകിക്കേ…

അവളെ കൂട്ടി ഹാളിലേക്ക് ചെന്നു മുഖം കഴുകി ഇരിക്ക്… ഞാൻ പോയി ഭക്ഷണമെടുത്തിട്ട് വരാം…

അടുക്കളയിൽ ചെല്ലേ ഉമ്മയുണ്ട് ചമ്മന്തി അരക്കുന്നു അഫിയും ഇത്തയും സംസാരിച്ചോണ്ട് നിൽപ്പുണ്ട് അതിനിടയിൽ ഇത്ത പ്ളേറ്റ് കഴുകുന്നുണ്ട് എന്നെ കണ്ടതും ഇത്ത ഉമ്മാനെ കാണിച്ചു മുഖം വീർപ്പിച്ചു കാണിച്ചു പതിയെ അരികിൽ ചെന്ന് ഉമ്മാനെ കെട്ടിപിടിച്ചിട്ടും മൈന്റ് ചെയ്യാതെ ചമ്മന്തിയുണ്ടാക്കുന്നത് നോക്കി

സുലു കുട്ടീ…

………..

പിണക്കാണോ…

…………

എന്താ പ്രശ്നം…

…………….

അവളെ എടുത്തതാണോ…

…………….

അവളെ ഇഷ്ടപെടുന്നതാണോ…

…………….

സുലു കുട്ടിക്കിഷ്ടല്ലേ എനിക്കും വേണ്ടന്നേ…(പറഞ്ഞപ്പോ തൊണ്ടയൊന്നിടറിയോ)

മുഖം ചെരിച്ചു കത്തുന്നൊരു നോട്ടമായിരുന്നു മറുപടി

എന്തേ ഇഷ്ടാണോ…

വെറുതെ അതിനാശ കൊടുത്തിട്ട് എനിക്കിഷ്ടല്ലേ വേണ്ടെന്നു വെക്കുമോ…

പിന്നെ സുലുകുട്ടിക്ക് ഇഷ്ടല്ലാതെ ഞാനാരെയെങ്കിലും കൂടെ കൂട്ടുമോ…

നീ…എന്നോട് പറഞ്ഞില്ലല്ലോ…

ആയ്യേ… ഇതിനാണോ ഏന്റെ സുലുകുട്ടി കണ്ണ് നിറക്കുന്നെ… (കണ്ണ് തുടച്ചുകൊടുത്തുകൊണ്ട്) ഈ സങ്കടം ഞാൻ തീർത്തുതരാം… ഏന്റെ സുലുകുട്ടി ആദ്യം തിന്നാനെന്തേലും താ എനിക്ക് നല്ല വിശപ്പുണ്ട്…

അത് കേട്ടതും ഇത്തയും ഉമ്മയും വേകം എല്ലാം പ്ളേറ്റിലാക്കാൻ തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *