എടാ… ഞാൻ ഇറങ്ങട്ടെ… നിങ്ങൾ അവൻ വന്നിട്ട് മറ്റേ കാര്യം എന്താ എന്ന് നോക്ക്… (ധ്രുവിനെ കാണിച്ച്) ഇവന്റെ ജോലികാര്യവും സെറ്റക്കികൊടുക്ക്…വീട്ടിലെത്താൻ വൈകിയാൽ പ്രശ്നമാണ്….
ആദി : നീ വിട്ടോ… കുട്ടീ നീയും പോ…
ഞങ്ങളവിടുന്നിറങ്ങി വീടെത്തി ഗേറ്റ് കടക്കുമ്പോതനെ കോലയിൽ നോക്കിയിരിക്കുന്ന ലെച്ചുവിനെ കണ്ടു അഫി മുറ്റത് വണ്ടി നിർത്തിയതും വണ്ടിയിൽ നിന്നിറങ്ങി ഡോറാടച്ചു നടക്കാൻ പോയതും ഡോറിൽ കുടുങ്ങിയ മുണ്ടിൻ തുമ്പ് തടഞ്ഞു വീഴാൻ പോയി ഓടി അടുത്തെത്തിയ ലെച്ചു മുണ്ടിൻതുമ്പ് ഡോറിൽ നിന്നെടുക്കുന്നത് കണ്ടതും ഭ്രാന്തു പിടിച്ചപോലെ കണ്ണീരും ഒലിപ്പിച്ചോണ്ട് രണ്ട് കൈകൊണ്ടും നെഞ്ചിലും ഷോൾടറിലുമൊക്കെയായി പൊതിരെ തല്ലാൻ തുടങ്ങി
അവളുടെ കൈ തടയാതെ മുഖത്ത് കൈ പെടാതെ മുഖം പിന്നോട്ട് വലിച്ചു മെല്ലെ മുന്നോട്ട് നീങ്ങി അവളുടെ തോളിൽ കൈവെച്ചതും നെഞ്ചിൽ വീണവൾ പൊട്ടിക്കരയാൻ തുടങ്ങി അവളുടെ കൈകൾ എന്നെ ചുറ്റിപ്പിടിച്ചതും ഞാൻ ചുറ്റിലും നോക്കി അഫിയും ഞാനുമല്ലാതെ കോലയിൽ ഇത്തയും ആണുള്ളൂ അവളെ അതെനിൽപ്പിൽ എടുത്തോണ്ടകത്തേക്ക് കയറിചെല്ലേ ഉമ്മ ഹാളിലേക്ക് വരുന്നത് കണ്ടൊന്നുസ്റ്റക് ആയെങ്കിലും അവളെ ഇത്താന്റെ റൂമിലേക്ക് കൊണ്ടുപോയി അവളുടെ മുഖം പിടിച്ചുയർത്തി മുഖത്തേക്ക് നോക്കി
ഇല്ലടീ… ഒന്നൂല്ല… നോക്ക് എന്നെ നോക്ക് നീ…
അവൾ തലയുയർത്തി എന്നെ നോക്കി
എന്തേലും കുഴപ്പമുണ്ടോ… അതാ പറഞ്ഞേ… നീ ഇങ്ങനെ ടെൻഷനടിക്കാൻ മാത്രമെന്താ ഉണ്ടായേ… വെറുതെ ഓരോന്ന് ചിന്തിച്ചുകൂട്ടി ആകെ വാടി… എന്താ ഇത്…