ഞങ്ങൾ ഇവിടെ ഇരുന്നോണ്ട് എങ്ങനെ നിന്റെ നാട്ടിൽ ഇത്രയും ചെയ്‌തെന്ന സംശയം നിനക്കൊക്കെ ഉണ്ടാവും…
തുടർച്ചയായി ഇഷ്ടം പറഞ്ഞിട്ടും സ്വീകരിക്കാതെ ഒഴിഞ്ഞുമാറി പോവാറുള്ള പെൺകുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിക്കാനായി റോഡ് ക്രോസ്സ് ചെയ്യേ വണ്ടി തട്ടി ചത്ത ഷെൽവന്റെ അനിയൻ വേലിനു വേണ്ടി ഷെൽവൻ ഇന്നും ഞങ്ങളെ മനസിൽ ഒരു നോവായുള്ള കണ്മണിയെ നടു റോട്ടിൽ ജനങ്ങളുടെ മുന്നിൽ വെച്ചു പെട്രോളോഴിച്ചു തീ കൊടുത്തത് ആരും ചോദ്യം ചെയ്തില്ല ആരും സാക്ഷിപോലും പറഞ്ഞില്ല പോലീസ് അത് ആത്മഹത്യഎന്ന് കേസ് എഴുതി തള്ളി പക്ഷേ നഷ്ടം ഞങ്ങൾക്കല്ലേ ഞങ്ങളെ അനിയത്തിയല്ലേ ഞങ്ങൾക്ക് ആത്മഹത്യയെന്നു കരുതാൻ പറ്റുമോ ഞങ്ങളെ മോളേ കൊന്നവനോട് പകരം ചോദിക്കാൻ കഴിഞ്ഞില്ലേൽ ഞങ്ങളെ അവൾ അണ്ണാന്ന് വിളിച്ചതിന് എന്തർത്തമാ… അവനെ മാത്രമായി പിടിച്ചു കൊന്നുകളയാമായിരുന്നു ഞങ്ങൾക്ക് പക്ഷേ അത് പോര ഞങ്ങളെ മോളെ ജീവൻ പൊലിഞ്ഞ നാട്ടിൽ ഇനി ഒരു പെൺകുട്ടിക്ക് അങ്ങനെ ഒരവസ്ഥ വരരുത് എന്ന തീരുമാനമാണ് നിന്റെ അപ്പനടക്കം മധുരയിലെ മുഴുവൻ റൗഡികളെയും റൗഡിയാകാൻ ഭയപ്പെടുന്ന തരത്തിൽ മധുരയിൽ അട്ടം നോക്കി കിടക്കുന്ന സ്മാരകങ്ങളാക്കിയത്… പക്ഷേ അന്ന് തുടക്കക്കാരായ ഞങ്ങളെ ഡിസിപി വീരസാമി ഞങ്ങളാണത് ചെയ്തതെന്ന് കണ്ടുപിടിച്ചു ഞങ്ങൾ തിരികെ വരും വഴി ഞങ്ങളെ പിടിച്ചു സ്റ്റേഷനിൽ പോലും കൊണ്ടുപോവാതെ നേരെ കൊണ്ടുപോയത് സി എമ്മിന്റെയും ഹോം മിനിസ്റ്ററുടെയും മുനിലേക്കായിരുന്നു അവർ ഞങ്ങൾക്ക് മുന്നിൽ ഒരു ഓഫർ വെച്ചു എല്ലാ പാർട്ടിക്കാരും മാറിമാറി ഉപയോഗിച്ച് മന്ത്രിമാരെ പോലും ബ്ലാക്ക് മെയിൽ ചെയ്യാൻ പാകത്തിൽ വളർന്നു നിൽക്കുന്ന തമിഴ്‌നാട്ടിലെ റൗഡിസം പോലീസിനെ വെച്ച് എന്തെങ്കിലും ചെയ്താൽ മൊത്തം ഗവണ്മെന്റ് തന്നെ താഴെവീയും അതൊഴിവാക്കാനായി ഞങ്ങളത് ചെയ്യണം ഇതുവരെ ചെയ്തതിനോ ഇനി ചെയ്യാൻ പോകുന്നതിനോ ഞങ്ങൾക്ക് എതിരെ ഒരു തെളിവും പോലീസ് കണ്ടെത്തില്ല ഞങ്ങളത്തിന് ഒക്കെ പറഞ്ഞു ഓരോ ജില്ലകളിലായി റൗഡിസം ഞങ്ങളില്ലായ്മ ചെയ്തു അന്ന് മുതൽ തമിഴ്നാട് സി എമ്മും ഹോം മിനിസ്റ്ററും തമ്മിൽ നല്ലൊരു ബന്ധമുണ്ട്… നീയൊക്കെ കൂടെ വീണ്ടും ഉണ്ടാക്കിയെടുത്ത റൗഡിസം തമിഴ്‌നാട്ടിൽ വീണ്ടും അവസാനിക്കാൻ പോകുന്നു ഓരോ ജില്ലകളിലും പുതിയ പോലീസ് ടീം ഇറങ്ങുന്നു എൻകൗണ്ടർ തമിഴ്‌നാട്ടിൽ വീണ്ടും റൗഡിസം എന്നാൽ ജീവൻ പോവും എന്ന ഭയം വരാൻ പോകുന്നു… ഇത്രയൊക്കെ ചെയ്ത ഞങ്ങൾ നിങ്ങളെ രണ്ടുപേരെയും എന്തുകൊണ്ടൊന്നു നുള്ളിനോവിക്കുക പോലും ചെയ്യുന്നില്ല എന്ന സംശയം രണ്ടാൾക്കും ഉണ്ടാവും നിന്നെ ഒക്കെ ഏന്റെ ചെക്കന് വേണമെന്ന് അവൻ പറഞ്ഞപ്പോ ഞാൻ നിന്റെയൊക്കെ മുഖമൊന്നു കണ്ടശേഷം മതി എന്ന് ഞാൻ പറഞ്ഞതാ അവനിപ്പോ വരും അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ച് ചെയ്ത കുറ്റങ്ങൾ പൊറുക്കാൻ പ്രാർത്ഥിച്ചോ അവൻ തുടങ്ങിയാൽ ശാസമൊന്നു നിലച്ചുകിട്ടാൻ നീയൊക്കെ കൊതിക്കും…