ഇഷ്ടമായോ നൂറാ…
മ്മ്… ഈ പൂക്കൾക്ക് നിന്റെ മണമാണ് മജ്നൂ… അതായിരിക്കാം എനികീ പൂക്കളോടത്രമേലിഷ്ടം…
നീ ഈ പൂക്കൾ സ്വപ്നത്തിലല്ലാതെ കണ്ടിട്ടുണ്ടോ നൂറാ…
ഇല്ല… സ്വപ്നത്തിൽ ഒരുപാടുവട്ടം കണ്ടിട്ടുണ്ട് ഉറക്കം വിട്ടുണർന്നാലും കുറേ സമയത്തേക്ക് ഇതിന്റെമണം മുറിയിൽ നിറഞ്ഞുനിൽക്കും…
ചിരിയോടെ അവളെ ചേർത്തുപിടിച്ചുമ്മവെച്ചു
പല്ല് തേച്ചോ നീ…
മ്മ്…
ഞാനൊന്നു പല്ലുതേച്ചു ഫ്രഷായി വരാം…
മ്മ്…
ബാത്‌റൂമിൽ കയറി മൂത്രമൊഴിച്ചു അവളുടെ ബ്രഷെടുത്തു പല്ല് തേച്ചു പുറത്തേക്കിറങ്ങി അവളുടെ കൈ പിടിച്ച്
എഴുനേൽക്ക് നൂറാ… നിനക്ക് വേറൊരു കാര്യം കാണിച്ചുതരാം…
പർദ്ധയും തട്ടവും എടുത്ത് ധരിച്ചുകൊണ്ടവൾ എനിക്കൊപ്പം പുറത്തേക്കിറങ്ങി
റോസി നിലത്തു കിടന്നുറങ്ങുന്നു റോക്കി കാവലിരിപ്പുണ്ട് വാതിലിൽ തുറന്ന ശബ്ദം കേട്ട് ഞെട്ടിയുണർന്ന റോസി ചുറ്റും നോക്കി
രണ്ടാളും ചെന്ന് ഉറങ്ങിക്കോ…
ഒന്ന് നോക്കിയശേഷം അവർ പുറത്തേക്ക് നടന്നു
ഊരിലുള്ള ആളുകൾ കയ്യും കെട്ടി മുറ്റത്തു നിൽക്കുന്നതുകണ്ട്
എന്തെങ്കിലും പ്രശ്നമുണ്ടോ…
മൂപ്പൻ : ഇല്ലമ്പ്രാ… ഞാള് തമ്പ്രാൻ പോന്നേനു മുന്നേ കാണിക്ക വെക്കാൻ…
എന്താ മൂപ്പാ… ഇത്…
മൂപ്പൻ : തമ്പ്രാന് മാണ്ടാന്നറയ… ഞാളെ സന്തോഷത്തിനു…
കൂടകൾനിറയെ കാട്ടുപഴങ്ങളും വാഴകുലയും മുളയരിയും കിഴങ്ങുകളും മുളകും നെയ്യും തേനും എണ്ണയുമായി വിഭവങ്ങൾ പലതും മുന്നിൽ നിരന്നു
കൂടയിൽ നിന്നും ചെറിയ രണ്ട് പഴങ്ങളെടുത്തു ഒന്ന് നൂറക്ക് നൽകി കൈയിലുള്ളത് വായിലേക്കിട്ടു കഴിക്കുന്നത് കണ്ട നൂറയും അത് കഴിച്ചു ഞങ്ങൾ കഴിക്കുന്നത് സന്തോഷത്തോടെ നോക്കിനിന്ന അവരെ നോക്കി