ആദി : എന്നാലും ഈ ചാനലുകാർ പരസ്യം പോലുമില്ലാതെ ഇങ്ങനെ വാർത്ത കൊടുക്കുന്നത്…
സുഹൈൽ : അല്ലെങ്കിൽ ആരും കാണാത്ത ചാനലായിരുന്നു… ഇന്നത്തെ ഒറ്റ ന്യൂസ് ലിങ്ക് തമിഴ്നാട്ടിലെ സാധാരണക്കാരൻ മുതൽ മുഖ്യമന്ത്രി വരെ ഉള്ളവർക്ക് പോയതോടെ ചാനലങ് പേരെടുത്തതല്ലേ… ഓരോ വാർത്തക്കിടയിലും എത്ര വട്ടമാണ് ചാനലിന്റെ പേര് വിളിച്ചുപറയുന്നത്…
ബിച്ചു : ഇതവരെ ചാനൽ ക്യാമറ മാൻ എടുത്തതല്ല… അല്ലെങ്കിൽ തന്നെ നാലും മൂന്നും എഴുപേര് പണിയെടുക്കുന്ന ചാനലിൽ ഇത്രയും സ്ഥലങ്ങളിൽ ചെന്ന് വിഷ്വൽ എടുക്കാനും റിപ്പോർട്ട് ചെയ്യാനും ആരാ ഉള്ളേ.. ഇത് ഏതോ കല്യാണ ഫോട്ടോ എടുക്കുന്നവരൊ മറ്റോ എടുത്തതാണ്… വിഷ്വലൊക്കെ കണ്ടില്ലേ ചിലതൊക്കെ ഡ്രോണ് വെച്ചാ എടുത്തിരിക്കുന്നത്…
ആദി : എന്തായാലും ചാനൽ ഈ ഒറ്റ ന്യൂസോടെ ടോപ്പ് ലെവലിലെത്തി… യൂട്ടൂബിൽ വെറും അഞ്ഞൂറ് സബ്സ്ക്രൈബേർസ് തികച്ചില്ലാതിരുന്ന ചാനലിന്റെ ഇന്നത്തെ ഒറ്റ വീഡിയോ കണ്ടത് കോടിപേർക്ക് മുകളിലാ ലക്ഷകണക്കിന് സബ്സ്ക്രൈബെർസ് ആണ് കൂടിയത്…
രാഹുലെ… നീ പറഞ്ഞില്ലേ നിനക്കൊക്കെ വേണ്ടി കേന്ദ്ര മന്ത്രിമാര് എന്തോ ഉണ്ട ഉണ്ടാക്കുമെന്ന്… ഒരു മൈരും ഉണ്ടാക്കില്ല എന്താ കാര്യമെന്നറിയുമോ നിങ്ങള് രണ്ടും കട്ടോണ്ട് രാജ്യം വിട്ടെന്ന് പറയുന്ന ആയിരം കോടി ഡോളർ അത് നിന്റെ ആളുകളെ കൈയിൽ നിന്നും എടുത്തത് ഞങ്ങളാ… പക്ഷേ അത് നിന്റെ തലയിലാണ് നിന്റെ ആളുകൾ പണം പോയതുപോലുമറിയാതെ പല റോഡ് സൈഡിൽ വണ്ടിയിട്ടു കിടന്നുറങ്ങുന്നുണ്ട്… അമറിന്റെ വീട്ടിൽ അണ്ടർ ഗ്രൗണ്ടിൽ നിങ്ങൾ വെച്ച പണവും ഞങ്ങളാണ് എടുത്തത്… പിന്നെ നിന്റെ മന്ത്രി പളനി ചാമിയുടെയും മൂന്ന് എം എൽ എ മാരുടെയും രാജി നീയുമായി ഉള്ള ഇടപാടുകളുടെ രേഖകൾ അടക്കം പ്രസ്സിന് മുന്നിൽ നിരത്തി മുഖ്യമന്ത്രി ആവശ്യപ്പെടും നിങ്ങൾക്ക് രണ്ടുപേർക്കും രാജ്യം വിടാൻ സഹായം ചെയ്തത് കേന്ദ്ര മന്ത്രി ഗോവിന്ദ രാജ് ആണെന്ന് നാളത്തോടെ കേന്ദ്രത്തിന്റെ മുന്നിൽ ഞങ്ങൾ വരുത്തിതീർക്കും അതിനായി നീയൊക്കെ മന്ത്രി ഗോവിന്ദ രാജ്ന്റെ വീട്ടിലാണ് ഇത്രയും ദിവസം ഉള്ളത് എന്നും ഇന്നലെ രാത്രിയോടെ നിങ്ങൾ രണ്ടുപേരും ബംഗ്ലാദേശിലേക്ക് കടന്നതായും നിന്റെ ഒക്കെ മൊബൈൽ ലൊക്കേഷൻ സെറ്റ് ചെയ്തു അതിനിടയിൽ പലപ്പോഴായി മന്ത്രി നിങ്ങളെയും നിങ്ങൾ മന്ത്രിയെയും പി എ യുടെ നമ്പറിൽ വിളിച്ചതായി രേഖകളുണ്ടാക്കി… നീയൊന്നും ഇവിടെവന്നതിന് ഒരു രേഖയുമില്ല… ഇനി നിന്റെ ഒക്കെ കേന്ദ്ര മന്ത്രിക്ക് എന്ത് സംഭവിക്കും എന്ന് കണ്ടറിയേണ്ടി വരും… പിന്നെ ഇതുവരെ പേടിപ്പിച്ചപോലെ മന്ത്രി പളനിച്ചാമിയും നാല് എം എൽ എ മാരും രാജി വെക്കുന്നത്തോടെ മന്ത്രിസഭ വീഴില്ല… പാർട്ടിക്കാർ എന്ന് പോലും നോക്കാതെ മുഖ്യന്റെ പ്രവർത്തി പാർട്ടിയുടെ ഇമേജ് കൂട്ടും അതിനെ ഒന്നുകൂടെ ബൂസ്റ്റ് ചെയ്യാനായി നിങ്ങളുടെയും നിങ്ങൾക്ക് എല്ലാത്തിനും കൂട്ടുനിന്ന മന്ത്രിയുടെയും എം എൽ എ മാരുടെയും സ്വത്തുക്കൾ കണ്ടുകെട്ടി ലേലം ചെയ്ത പണം കൊണ്ട് നിക്ഷേപകർക്ക് പണം കൊടുക്കുകയും നിങ്ങൾ കയ്യേറിയ സാധാരണകാരുടെ ഭൂമി തിരികെ പിടിച്ചുനൽകുകയും ചെയ്യും എന്ന് കൂടെ നാളെ പ്രഖ്യാപിക്കും അതോടെ പാർട്ടി ചിനത്തിൽ പട്ടിയെ നിർത്തിയാലും ജയിക്കും…