ബിച്ചു : അയ്യോ… അമറേ നിന്റെ വീട്ടിലല്ലായിരുന്നോ മുഴുവൻ പണവും സൂക്ഷിച്ചത്…
സുഹൈൽ : അതൊക്കെ ആരോ ചിലപ്പോ ഇന്നലെ രാത്രി തന്നെ എടുത്തോണ്ട് പോയിക്കാണും…
ബിച്ചു : ഇതിലൊന്നും ഞങ്ങൾക്ക് ഒരു പങ്കുമില്ല കേട്ടോ… നിങ്ങള് കഴിഞ്ഞ വർഷം സെഡ് വൺ ന്യൂസിലെ ഒരു റിപ്പോർട്ടറെ നിങ്ങളുടെ എന്തൊക്കെയോ രഹസ്യങ്ങൾ കണ്ടുപിടിച്ചതിന് കൊന്നുകളഞ്ഞില്ലായിരുന്നോ ഇതാ സെഡ് വൺ ന്യൂസ്‌കാര് നിങ്ങളോട് പക പോക്കാൻ ചെയ്തതാണെന്നാണ് ഏന്റെ ഭലമായ സംശയം…
ആദി : അതായിരിക്കും
എഎ ഫിനാൻസ് ഓണർമാരായ അമർ രാഹുൽ എന്നിവർ പൂഴ്ത്തിവെച്ച കള്ളപ്പണതോടൊപ്പം ഫിനാൻസിലെ ആയിരം കോടി രൂപയോളം വരുന്ന പണവും കേന്ദ്ര രാഷ്ട്രീയ വമ്പന്മാരുടെ ഒരു ലക്ഷം കോടി രൂപയുമായി രാജ്യം വിട്ടതായി തെളിയിക്കുന്ന ഫോൺ സംഭാഷണതിന്റെ ശബ്ദരേഖ സെഡ് വൺ ന്യൂസിന്… (അമറും രാഹുലും ഫോണിൽ സംസാരിക്കുന്നതായുള്ള ശബ്ദം പ്ലെ ചെയ്തുകൊണ്ടിരിക്കെ) മറ്റൊരു ഞെട്ടിക്കുന്ന വാർത്ത എഎ കൺസ്ട്രക്ഷൻ നിർമിച്ച ഫ്‌ളൈഓവർ ഉത്ഘടനത്തിനു മുൻപ് തകർന്നു വീണിരിക്കുന്നു… ഇപ്പോൾ കിട്ടിയ വാർത്ത എഎ ഗ്രൂപ്പിന്റെ എല്ലാ സ്ഥാപനങ്ങളിലും ഇൻകംടാസ് എൻഫോസ്മെന്റ് സിബിഐ നടത്തിയ റൈഡിൽ സ്ഥാപനത്തിന്റെ പേരിലുള്ളതും എഎ റിയൽ എസ്റ്റേറ്റ് നടത്തിയ ഇടപാടുകളിലുള്ളതുമായ ഭൂമികൾ വ്യാജ രേഖ ചമച്ചു കയ്യേറ്റം ചെയ്തവയെന്നും കണ്ടെത്തിയ സാഹചര്യത്തിൽ ഒരു സാമ്രാജ്യത്തിന്റെ അസ്തമയം എന്ന് കണക്കാക്കേണ്ടിവരും കൊല്ലപ്പെട്ട സെഡ് വൺ ന്യൂസ് റിപ്പോർട്ടർ ശിവപ്രസാദിന്റെ കണ്ടെത്തലുകൾ പ്രകാരം സെഡ് വൺ ന്യൂസ് പോലീസിന് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഎ ഗ്രൂപ്പ് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി താമസിപ്പിച്ചിരിക്കുന്നു എന്ന് സംശയിക്കുന്ന ഇടങ്ങളിൽ പോലീസ് റൈഡ് നടക്കുന്ന ലൈവ് ദൃശ്യങ്ങളിലേക്ക് സെഡ് വൺ ന്യൂസ്… നാടിനെ ഞെട്ടിക്കുന്ന കണ്ടെത്തലായിരുന്നു സെഡ് വൺ ന്യൂസ് റിപ്പോർട്ടർ ശിവപ്രസാധിന്റേതെന്നു തെളിയിക്കുന്ന തരത്തിലുള്ള കാഴ്ചകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത് ബാല്യം വിട്ടുമാറാത്ത പെൺകുട്ടികലെയടക്കം എഎ ഗ്രൂപ്പിന്റെ അതീനതയിലുള്ള ഹൈഡൗട്ടുകളിൽ നിന്നും പോലീസും സെഡ് വൺ ന്യൂസും ചേർന്ന് കണ്ടെത്തിയിരിക്കുന്നത് കണ്ടെത്തിയ പെൺകുട്ടികളിൽ പലരും ഭാലാൽ സംഗത്തിനും പീഡനങ്ങൾക്കും ഇരയായതായി കണക്കാക്കപെടുന്നു സെഡ് വൺ ന്യൂസ് റിപ്പോർട്ടർ ശിവപ്രസാദ് എഎ ഗ്രൂപ്പിന്റെ ക്രിമിനൽ പ്രവർത്തനങ്ങൾ കണ്ടെത്തിയതാണോ സെഡ് വൺ ന്യൂസ് റിപ്പോർട്ടർ ശിവ പ്രസാധിന്റെ കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു… ഈ സാഹചര്യത്തിൽ സെഡ് വൺ ന്യൂസ് റിപ്പോർട്ടർ ശിവപ്രസാദിന്റെ കൊലപാതകത്തിൽ എഎ ഗ്രൂപ്പിന്റെ പങ്ക് ചോദ്യം ചെയ്യപ്പെടുകയാണ്…