അഫി : എന്നാലും ആ പോലീസുകാരി എന്താ ഒരു ശൗര്യം…
അത് ശെരിയാ… എന്താ ഒരു ഭംഗി…
അഫി : അടുത്ത് ഇത്രയും സുന്ദരിയായ ഞാനുള്ളപ്പോ കണ്ട പെണ്ണുങ്ങളെ വായിനോക്കാൻ നാണമില്ലല്ലോ മനുഷ്യാ…
ആദി : നിങ്ങളെ തല്ല് നിർത്തിക്കെ… കണ്ടെടുത്തെല്ലാം ആക്രമണം…(പ്രേതത്തെ കണ്ടപോലെ ഇരിക്കുന്ന രാഹുലിനെയും അമറിനെയും നോക്കി) നിങ്ങള് വെറുതെ ഞങ്ങളെ തെറ്റിദ്ധരിക്കണ്ട കേട്ടോ ഞങ്ങൾക്കിതുമായി യാതൊരു ബന്ധവുമില്ല… ഇങ്ങനെ ആയാൽ എന്താ ചെയ്യുക എങ്ങനെയാ ഈ നാട്ടിൽ ജീവിക്കുക…
ബിച്ചു : നമുക്ക് വല്ല തമിഴ്‌നാട്ടിലും പോവാം…
ആദി : അവിടെ എന്താ അവസ്ഥയെന്നു നോക്ക്…
ബിച്ചു ചാനൽ മാറ്റി സെഡ് വൺ ന്യൂസ് വെച്ചതും ഗ്ലാസ് പൊളിഞ്ഞു വീഴുന്ന ശബ്ദവും ആളുകളുടെ ആക്രോഷവും കേൾക്കാം കണ്ണ് തുറിച്ചു ടീവിയിൽ നോക്കിനിൽക്കുന്ന അവരെ നോക്കെ
അൽതു : ഇതെന്താടാ അവിടെ പ്രശ്നം…
ആർക്കറിയാം ഏതോ ഫിനാൻസ് ആണ് എഎ ഫിനാൻസ് എന്നോ മറ്റോ ആണ് പേര്
സുഹൈൽ : അള്ളോഹ്… (അവരെ നോക്കി)അത് ഇവരുടെ അല്ല
ഒന്ന് മിണ്ടാതിരിക്ക് അവനത എന്തോ പറയുന്ന…
എഎ ഫിനാൻസ് തകർന്നു എന്ന് സെഡ് വൺ ന്യൂസിന്റെ കണ്ടെത്തൽ റിപ്പോർട്ട് ചെയ്ത പിറകെയാണ് നിക്ഷേപകർ പണം പിൻവലിക്കാൻ സ്ഥാപനത്തിലെത്തിയത്… കോടികളുടെ നിക്ഷേപമുള്ള ഫിനാൻസിൽ വെറും ലക്ഷങ്ങൾ മാത്രമനുള്ളത് എന്ന് തിരിച്ചറിഞ്ഞ ജനങ്ങൾ പ്രകോപിതരാവുകയായിരുന്നു തമിഴ്നാട് മുഴുവനുമുള്ള എല്ലാ ബ്രാഞ്ചുകളിലും നിക്ഷേപകർ അക്രമാസക്തരായിരിക്കുകയാണ് പലയിടങ്ങളിലും സ്ഥാപനങ്ങൾ ജനങ്ങൾ പൂർണമായും അടിച്ചുതകർത്തു… പലയിടങ്ങളിലും ജനങ്ങൾക്ക് നേരെ പോലീസ് കണ്ണീർ വാതകങ്ങളും ലാത്തിചാർജും നടത്തി സ്ഥാപനത്തിന്റെ ഓണർമാരായ അമർ രാഹുൽ എന്നിവരുടെ വസദികൾക്ക് നേരെയും ജനങ്ങൾ അക്രമങ്ങൾ അഴിച്ചുവിട്ടു…