മാഡം ആരാണ് മരിച്ചത്…?ഇതൊരാത്മഹത്യയോ കൊലപാതകമോ…?
(കൈകൊണ്ട് നിർത്താൻ ആംഗ്യം കാണിച്ചുകൊണ്ട്) പറയാം… മരിച്ച ആളുടെ പേര് പളനി നാഗർ കോവിൽ സ്വദേശിയാണ്… തമിൾ നാട് പോലീസിൽ നിന്ന് കിട്ടിയ ഇൻഫെർമേഷൻ പ്രകാരം പല കുറ്റകർഥ്യങ്ങളുടെയും സൂത്രധാരനായ കാലനെന്നും സ്കെച്ച് എന്നും വിളിപ്പെരുള്ള കുപ്രസിദ്ധ ക്രിമിനലാണ് മരണപെട്ടിരിക്കുന്നത്… ഭലപ്രയോഗം നടന്ന ലക്ഷണങ്ങളൊന്നും കാണാനില്ലാത്തതിനാൽ പോലീസിന്റെ പ്രാഥമിക നികമാനത്തിൽ ഇതൊരു ആത്മഹത്യയാണ്… പളനി എന്തിന് കേരളത്തിലേക്ക് വന്നു എന്നതിനെപ്പറ്റി പോലീസ് അന്വേഷണമാരമ്പിച്ചു കഴിഞ്ഞു… കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടം കഴിഞ്ഞാലാണ് പറയാൻ സാധിക്കുകയുള്ളൂ…
ഇന്ന് ജില്ലയിൽ പല ഭാഗങ്ങളിലായി നടന്ന കൊലപാതകങ്ങൾക് ഈ മരണവുമായി ബന്ധമുണ്ടോ…?
പോലീസ് അന്വേഷിക്കുന്നുണ്ട്… കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാൻ കഴിയില്ല…
പിന്നെയും എന്തൊക്കെയോ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയ പത്രക്കാരെ മറികടന്നു നിർത്തിയിട്ടിരിക്കുന്ന പേജിറോയുടെ കോ ഡ്രൈവർ സീറ്റിലേക് കയറുന്നതും വണ്ടി നീങ്ങുന്നതും കാണിച്ച ക്യാമറ വീണ്ടും മൈക്ക് പിടിച്ച പെണ്ണിന് നേരെ തിരിഞ്ഞു
മീഡിയ വിഷൻ ചാനലിന് വേണ്ടി വിവരങ്ങൾ പങ്കുവെച്ചത് എ സി പി ഹർപ്രീത് സിംഗ് ഐ പി എസ്… ഇന്നേ ദിവസം ജില്ലയിൽ നടന്ന കൊലപാതക പരമ്പരകളുമായി ഈ മരണത്തിന് ബന്ധമുണ്ടോ… കേരളത്തിൽ ഗുണ്ടാ വിളയാട്ടമോ… കേരളം പോർക്കളമായി മാറുകയോ… കൂടുതൽ വിവരങ്ങളിലേക്ക് തിരിച്ചുവരാം ചെറിയൊരു ഇടവേളക്ക് ശേഷം…