അൽതു : ഏന്റെ സുഹൈലെ നീ ഈ ഉള്ളിയേരി കാരെ ഭാഷ പറഞ്ഞാ ഓലിക്ക് കഥ മനസിലാവോ…
സുഹൽ : ആ കഥയിലെ സലാഡ്യാനല്ലോ അയിനക്കൊണ്ട് അറയാണ്ട് ഓല ഭാഷ വന്ന് പോയതാ ഇഞ്ഞത് വിട്…
ആദി : അല്ലേലും മതി ഇന്റെ കഥ സൂര്യനുധിച്ചു വീണില്ല അപ്പോയെക്കും കൊന്നതും ചത്തതും കഥയാ പറയാനുള്ളൂ… പേപ്പറു തുറന്നാലും കൊല്ലലും അക്രമോം വെറുത്തുപോയി പേപ്പർ വായന പോലും നിർത്തി… ഒരു നല്ല കഥ കേക്കാന്ന് വെച്ചപ്പോ നീയാണേൽ ഒരു കോണാത്തിലെ കഥയും കൊണ്ട് വന്നിക്ക് അല്ലേലും നിന്റെ കഥ പാറയൽ ഈ യിടെ തീരേ ശെരിയാവുന്നില്ല… എന്തേലും ആവട്ടെ എട്ടുമണി ആയി ആ ന്യൂസ് ഒന്ന് വെക്ക് ബിച്ചൂ നാട്ടിലെന്താ വിശേഷം നടക്കുന്നെ എന്നറിയണ്ടേ…
ബിച്ചു ന്യൂസ് വെച്ചു സ്ക്രോളിംഗ് പോവുന്നത് വായിച്ചു “ബീച്ചിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ…” മൈക്കും പിടിച്ചു ഒരു പെണ്ണ് എന്തൊക്കെയോ വിളിച്ച് പറയുന്നുണ്ട്
എന്ത് പറയാനാ ആദീ എല്ലാ ഇടത്തും മരണം തന്നെ എന്നാലും മരിക്കുമ്പോ പോലും കടലും ബീച്ചും ആസ്വദിക്കാൻ കാണിച്ച ആ മനസ്സുണ്ടല്ലോ അതിനെ… അതിനെ റെസ്‌പെക്റ്റ് ചെയ്യണം… എന്നാലും ആരായിരിക്കുമത്…
പിന്നെയും മൈക്കുപിടിച്ച പെണ്ണ് നിർത്താതെ പറഞ്ഞോണ്ടിരിക്കേ തുണിയിട്ടു മൂടിയ ശരീരം സ്റ്ററച്ചറിൽ വെച്ച് ആംബുലൻസിലേക്ക് കയറ്റുന്നതും മറ്റും കാണിക്കുന്നതോടൊപ്പം ആ പെണ്ണ് എന്തൊക്കെയോ വായിൽ തോന്നിയത് വിളിച്ചുപറയുന്നുണ്ട് പെട്ടന്ന് ക്യാമറയും മൈക്കുപിടിച്ച പെണ്ണും യൂണിഫോമിട്ട പോലീസുകാരിക്കരികിലേക്ക് നീങ്ങി