അവളെ വിട്ടേക്ക്…
രണ്ടുപേരും പരസ്പരം നോക്കി ഞങ്ങളെ നോക്കി പൊട്ടിച്ചിരിച്ചു ഒരു മിനുറ്റ് ബാക്കിയുണ്ട്
ഫോൺ എടുത്ത് കാൾ ചെയ്തു
ഹെലോ… എവിടെയാ…
“പട്ടേ…” വലിയ ശബ്ദം കാതിൽ കേട്ടു…
രാഹുൽ : ഫോൺ വെക്കണ്ട പുന്നാര പെങ്ങളെ ജീവൻ പോവുന്നത് കേട്ടോ…
സീറ്റിലേക്കിരുന്ന എനിക്കൊപ്പം അവരുമിരുന്നു
എന്നാലും ഇങ്ങനെ ചെയ്യണമായിരുന്നോ… ഇതിന് മാത്രം ഞങ്ങളെന്താ ചെയ്തേ…
രാഹുൽ : എന്ത് ചെയ്‌തെന്നോ നീയൊക്കെ കാരണം ഏന്റെ അപ്പൻ ഇപ്പോഴും നടു തളർന്നു കിടക്കുന്നത്…
ഞങ്ങൾ പരസ്പരം നോക്കി ആദി അവർക്ക് പിറകിൽ നിൽക്കുന്നവനെ നോക്കി കണ്ണ് കാണിച്ചതും അവൻ പുറത്തേക്ക് പോയപിറകെ പട്ടുതുണികളാൽ മൂടിയ തളികകളുമായി വെയിറ്റർമാർ അകത്തേക്ക് അകത്തേക്ക് വന്നു തളികകൾ അവർക്കുമുന്നിൽ വെച്ചു
നിങ്ങളെപോലെ വലിയ ആളുകളെ കാണാൻ വെറും കയ്യോടെ വരുന്നതെങ്ങനെയാ…
അവർ ഞങ്ങളെ നോക്കെ
ബിച്ചു : കൊണ്ടുവന്ന സമ്മാനം തുറന്നെങ്കിലും നോക്കെന്നേ…
അമർ മുന്നിലെ തളികകളിൽ ഒന്നിൽ നിന്നും തുണി മാറ്റിയതും അറുത്തു വെച്ച തല കണ്ട രണ്ടുപേരും ഞെട്ടി അമർ ഞെട്ടലോടെ ബാക്കിയുള്ള തുണികളും വലിച്ചുമാറ്റി ഞെട്ടൽ മാറാതെ ഇരിക്കുന്ന അവരെനോക്കി
നിങ്ങളുടെ ജീവിതത്തിൽ സന്തോഷത്തിന്റെ അവസാന നിമിഷങ്ങളാണ് കടന്നുപോയത്… നിങ്ങളുടെ കൊലച്ചിരി അവസാനമായൊന്നു കാണാനാണ് ഞങ്ങൾ ഒന്നുമറിയാത്തപോലെ നിന്നെ… ഞങ്ങളെങ്ങനെ നിങ്ങളിലെത്തി എന്നാണോ അതോ സ്നൈപ്പർമാരുടെ തല എങ്ങനെ തട്ടിൽ വന്നെന്നാണോ ആലോചിക്കുന്നത്…
ചിരിയോടെ അകത്തേക്ക് കയറിവന്ന ദ്രുവിനെ കണ്ട ഇരുവരുടെയും മുഖം കോപത്താൽ ജ്വലിച്ചു