ഇരിക്ക്…
രണ്ടുപേരും മുന്നിലെ സോഫയിലേക്കിരുന്നു
ഈ പ്രശ്നം മുന്നോട്ട് കൊണ്ടുപോവാൻ ഞങ്ങൾക്ക് താല്പര്യമില്ല… ഇത് ഇവിടെ നിർത്തി തിരിച്ചുപോവാൻ നിങ്ങൾ തയ്യാറാണെങ്കിൽ ഇപ്പൊ നിങ്ങൾക്കിവിടുന്നു പോവാം… നിങ്ങളോട് ക്ഷമിക്കാൻ ഞങ്ങൾ തയ്യാറാണ്…
രാഹുൽ : (വാച്ചിലേക്കു നോക്കി) നിങ്ങളോട് ക്ഷമിക്കാൻ ഞങ്ങൾതയ്യാറല്ല… ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ സെൻട്രൽ മിനിസ്ട്രി പോലും നിങ്ങൾക്ക് എതിരെ തിരിയും… നിങ്ങളോ നിങ്ങളുടെ കുടുംബമോ പിന്നെ ബാക്കിയുണ്ടാവില്ല… ഞങ്ങളെ കൊന്നാലും ഒന്നും നിർത്താൻ നിങ്ങളെ കൊണ്ട് പറ്റില്ല… ഇവിടെയുള്ള പല കോട്ടേഷൻ ടീമുകളും നിങ്ങളുടെ ഏഴു കുടുംബങ്ങളെയും സുഹൃത്തുക്കളെയും കൊല്ലാനുള്ള കൊട്ടേഷൻ ഏറ്റെടുത്തു പൈസ വാങ്ങി… ഇനി ആര് കൊല്ലും എപ്പോ കൊല്ലും എന്ന് ഞങ്ങൾക്ക് തന്നെ പറയാൻ കഴിയില്ല…
അമർ : (വാച്ചിൽ നോക്കി) ഞങ്ങളുടെ വലിപ്പമറിഞ്ഞപ്പോ സമാധാനത്തിനു വന്നതാണല്ലേ… സമാധാനം ഞങ്ങൾ തരാം… നിനക്കൊരു പുന്നാര പെങ്ങളില്ലേ… ആരെങ്കിലും കയർത്തു സംസാരിച്ചാൽ പോലും നിനക്ക് സഹിക്കാത്തവൾ… അവൾക്ക് ഞങ്ങളൊരു സ്‌പോട്ട് വെച്ചു പത്ത് മിനുറ്റ് അതിനുള്ളിൽ തീരും…
കേട്ടതും എഴുനേറ്റ് നിന്ന എനിക്കൊപ്പം അവരും എഴുനേറ്റുനിന്നു
രാഹുൽ : (ഞങ്ങളെ നോക്കി) ആവേശം കാണിച്ച് ഇറങ്ങിയോടണ്ട ചുറ്റും സ്നൈപ്പർമാർ ട്രികറിൽ വിരൽ വെച്ചു നിങ്ങളെ കാത്ത് നിൽപ്പുണ്ട്…
രണ്ടുപേരും പരസ്പരം നോക്കി ചിരിച്ചു
രാഹുൽ : ഈ പൊട്ടന്മാരെപറ്റിയാ അപ്പ അത്രയും ബിൽഡപ്പ് ചെയ്തത്…