വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

Posted by

ആദി : സമയമായി നോക്കിയാലോ…

ശെരി…

വണ്ടികൾ എൻ എച്ചിലൂടെ മുന്നോട്ട് കുതിച്ചു

നീന്തി കുളിച്ച് വീടിനുള്ളിലേക്ക് കയറി മുണ്ടും ഷർട്ടുമിട്ടു കൈ മടക്കിവെച്ചുകൊണ്ടിരിക്കെ ബാത്‌റൂമിൽ നിന്നും പുറത്തിറങ്ങിയ ഇത്ത അരികിലേക്ക് വന്ന് മുടി ചീകി കൊണ്ടിരിക്കെ കൈ മടക്കിവെച്ചു കഴിഞ്ഞ ഞാൻ കൈയിൽ വാച്ച് കെട്ടി അവൾക്ക് മുടി ചീകാൻ നിന്നുകൊടുത്തു ചീകി കഴിഞ്ഞ് ഇരു വശത്തുനിന്നും കോതിയെടുത്തു പിറകിൽ ഹെയർബാന്റ് ഇട്ടു മുന്നിൽ വന്ന് നിന്നുകൊണ്ടവൾ കണ്ണെഴുതി അവളുടെ നെറ്റിയിൽ ഉമ്മവെച്ചുകൊണ്ട്

പേടിക്കണ്ട… പോയിട്ട് വരാം…

അവളെന്റെ നെറുകയിൽ ഉമ്മ വെച്ചു

പുറത്തേക്കിറങ്ങുമ്പോ അഫിയും ചെക്കന്മാരും പുറത്തുണ്ട് അവരുടെ കൂടെ ലെച്ചുവിനെയും എല്ലാരുടെ നെറ്റിയിലും നേർത്ത കുറിയും കണ്ടതോടെ അവളെല്ലാം അറിഞ്ഞെന്നു കരുതി ചെക്കന്മാരെയും അഫിയെയും നോക്കെ അഫി കണ്ണടച്ചു കാണിച്ചു അരികിൽ വന്ന ലെച്ചു നെറ്റിയിൽ പ്രസാദം ചാർത്തി മഹാദേവനെ മനസിൽ ധ്യാനിച്ച് പടിയിറങ്ങി ബിച്ചു ഡ്രൈവിംഗ് സീറ്റിലേക്കും സുഹൈൽ കോ ഡ്രൈവർ സീറ്റിലേക്കും ഞാനും അഫിയും പുറകിലേക്ക് കയറി അൽത്തുവും ആദിയും അൽത്തുവിന്റെ വണ്ടിയുമെടുത്തു അവരുടെ വണ്ടി നീങ്ങിയ പിറകെ ബിച്ചു വണ്ടിയെടുത്തു റോഡിലേക്കിറങ്ങുമ്പോഴും ലെച്ചുവും ഇത്തയും വണ്ടിയിലേക്ക് നോക്കി മുറ്റത്തു നിൽപ്പുണ്ട് അല്പം വേകം കൈവരിച്ച വണ്ടി കവല കടക്കുമ്പോയേക്കും ഓരോ വണ്ടികൾ മുന്നിലും പിറകിലും വന്നു കടന്നുപോകുന്ന വഴികളിൽ പലയിടങ്ങളിൽ നിന്നായി മുന്നിലും പിറകിലുമായി വണ്ടികൾ നിരന്നു വരിതെറ്റാതെ പോകുന്ന ഉറുമ്പുകൾ കണക്കെ വണ്ടികൾ നാഷണൽ ഹൈവേ യിലൂടെ മുന്നോട്ട് കുതിച്ചു ഇരുൾ മാറാത്ത പുലരിയിൽ ഫ്ലൂറസെന്റ് ലാമ്പുകൾക്ക് കീഴെ ട്രാഫിക് സിഗ്നലുകൾ പച്ച നിറത്തിൽ പ്രകാശിച്ചുനിന്നു ട്രാഫിക് ക്യാമറകളും സിസിടിവി ക്യാമറകളും കണ്ണുകളടച്ചുനിന്നു സിറ്റിയിലെ അമ്പര ചുംബിയായ ആരോഇന്റർനാഷണൽ ഹോട്ടലിന് മുന്നിലെ മലർക്കേ തുറന്ന ഗേറ്റ് കടന്ന് വാഹനങ്ങൾ അകത്തുകടന്നതും പിറകിൽ സെക്യൂരിറ്റികൾ ഗേറ്റുകൾ ചേർത്തടച്ചുപൂട്ടി എൻട്രൻസിൽ ചെന്നുനിന്ന വാഹനങ്ങളുടെ ഡോറുകൾ തുറക്കപ്പെട്ടു പുറത്തേക്കിറങ്ങി ലോബിയിലേക്ക് നടക്കേ എൻട്രൻസ് ഡോർ മലർക്കേ തുറന്നു പിടിച്ച സെക്യുരിറ്റികൾക്കിടയിലൂടെ വണ്ടിയിൽ നിന്നിറങ്ങിയവരിൽ പതിപേർ ഓടി കയറി പാതിപേർ ലിഫ്റ്റ് വരേയ്ക്കും നിരന്നു നിൽക്കെ അവർക്കിടയിലൂടെ നടുവിൽ രണ്ടുപേർക്കുനടക്കാനുള്ള വിടവ് വെച്ചുകൊണ്ട് ബിച്ചുവും സുഹൈലും നടന്ന പിറകെ ഏന്റെ കൈയിൽ കൈ കോർത്തു കൊണ്ട് അഫി നടക്കേ ഞങ്ങൾക്ക് പിറകിലായി സുഹൈലിന് നേരെ പിറകിലായി ആദിയും ബിച്ചുവിന് നേരെ പിറകിലായി അൽത്തുവും തുറന്നുവെച്ച ലിഫ്റ്റിനെ ലക്ഷ്യമാക്കി നടന്നു ലിഫ്റ്റിന്റെ ഡോറുകൾ ചേർന്ന് നിന്നു ലിഫ്റ്റ് ടോപ്പ് ഫ്ലോറിലേക്ക് നീങ്ങി ലിഫ്റ്റിന്റെ വാതിലിൽ തുറന്നതും പുറത്ത് നിരന്നുനിൽക്കുന്ന വർക്കരികിലായി നിലത്ത് വീണു കിടക്കുന്ന ആളുകളെ നോക്കാതെ അവർക്കിടയിലൂടെ ലിഫ്റ്റിലേക്ക് കയറിയപോലെ മുന്നോട്ട് നീങ്ങേ മലർക്കേ തുറന്നുവെച്ച റോയൽ സ്യൂട്ടിലേക്ക് കടന്നു നിരന്നു കിടക്കുന്ന സോഫയിലേക്കിരുന്ന എനിക്കുമഫിക്കും ഇരു വശത്തുമായി അവർ നാലുപേരുമിരുന്നു മുന്നിലായി തോക്കിൻ മുനയിൽ നിൽക്കുന്ന അമറിനെയും രാഹുലിനെയും നോക്കി അവർക്ക് നേരെ തോക്ക് ചൂണ്ടി നിൽക്കുന്നവർക്ക് നേരെ നോക്കിയതും അവർ തോക്ക് താഴ്ത്തി അമറിനെയും രാഹുലിനെയും നോക്കി

Leave a Reply

Your email address will not be published. Required fields are marked *